Sections

ദേജൻ വുലിസിവിച്ച് ബ്ലൂ സ്പൈക്കേഴ്സ് പരിശീലകൻ

Thursday, Jan 25, 2024
Reported By Admin
Dejan Vulicevic

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പ്രൈം വോളിബോൾ ടീമായ ബ്ലു സ്പൈക്കേഴ്സ് കൊച്ചിക്ക് പുതിയ വിദേശ പരിശീലകൻ. സെർബിയൻ കോച്ചായ ദേജൻ വുലിസിവിച്ചാണ് പുതിയ പരിശീലകനായി ചുമതയേറ്റത്.

സ്ലൊവേനിയ നാഷണൽ ടീം, ഇറാൻ നാഷണൽ ടീം, ശ്രീലങ്ക നാഷണൽ ടീം, ചൈനീസ് തായ്പേയ് നാഷണൽ ടീം, സെർബിയൻ നാഷണൽ ടീം, അണ്ടർ 23 ടീം കോച്ചായി പ്രവർത്തിച്ചിരുന്നു. 2019ലെ ഏഷ്യൻ മെൻസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 23 വിഭാഗം ജേതാക്കളായ മ്യാൻമർ ടീമിന്റെ പരിശീലകനായിരുന്നു. കൂടാതെ നിരവധി ക്ലബ്ബുകൾക്കും പരിശീലനം നൽകിയിട്ടുണ്ട്.

മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് സാധിക്കുമെന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ദേജൻ വുലിസിവിച്ച് പറഞ്ഞു. മികച്ച കളിക്കാരാണ് ടീമിന്റെ ശക്തി, കഠിന പരിശീലനത്തിലൂടെ എതിരാളികളെ നേരിടുകയാണ് ടീം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15 നാണ് ഈ സീസൺ ആരംഭിക്കുന്നത്. ചെന്നൈയിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.