- Trending Now:
കൊച്ചി: ഇന്ത്യയിലെ മോട്ടോർസ്പോർട്സ് രംഗത്ത് വിപ്ലവകരമായ കുതിപ്പ് അടയാളപ്പെടുത്താൻ ഒരുങ്ങി സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗിന്റെ (ഐഎസ്ആർഎൽ) ഉദ്ഘാടന സീസൺ. ഇന്ത്യൻ മോട്ടോർ സ്പോർട്സിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ജനുവരി 28ന് പൂനെ ബലേവാഡിയിലെ മഹലുംഗെ ശ്രീശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ സീസണിലെ ആദ്യ റേസ് മത്സരങ്ങൾ നടക്കും. ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പർക്രോസ് റേസിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ സൂപ്പർക്രോസ് ചാമ്പ്യൻമാരെ ഒരുമിപ്പിക്കുന്ന ആദ്യ സീസണിൽ ആറ് ഫ്രാഞ്ചൈസി ടീമുകൾക്കായി 48 റൈഡർമാരാണ് ട്രാക്കിലിറങ്ങുന്നത്. 100ലധികം റൈഡർമാർ താരലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. ഈ പട്ടികയിൽ നിന്നാണ് ടീമുകൾ താരങ്ങളെ കണ്ടെത്തിയത്.
450 സിസി ഇന്റർനാഷണൽ റൈഡേർസ്, 250 സിസി ഇന്റർനാഷണൽ റൈഡേർസ്, 250 സിസി ഇന്ത്യ-ഏഷ്യ മിക്സ്, 85 സിസി ജൂനിയർ ക്ലാസ് എന്നിങ്ങനെ നാല് ആവേശകരമായ വിഭാഗങ്ങളിലായാണ് മത്സരം അരങ്ങേറുന്നത്. പൂനെക്ക് പുറമേ ഡൽഹി, അഹമ്മദാബാദ് നഗരങ്ങളും ആദ്യ സീസൺ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുടെ (എഫ്എംഎസ്സിഐ) അംഗീകാരത്തോടെയാണ് സിയറ്റ് ഐഎസ്ആർഎൽ സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.