Sections

ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ ടിവി, റഫ്രിജറേറ്റർ, എസി, വാഷിംഗ് മെഷീനുകൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയ്ക്ക് പ്രത്യേക കിഴിവുകൾ

Thursday, Jan 25, 2024
Reported By Admin
Croma Republic Sale

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്നി-ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു. ജനുവരി 28 വരെ നീണ്ടുനില്ക്കുന്ന സെയിലിൽ ക്രോമയിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപുലമായ നിര ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും.

ടിവി, റഫ്രിജറേറ്റർ, എസി, വാഷിംഗ് മെഷീൻ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, വാട്ടർ ഹീറ്റർ, മൈക്രോ ഓവൻ, എയർ ഫ്രയർ, മിക്സർ ഗ്രൈൻഡറുകൾ എന്നിവയ്ക്കും ക്രോമ ബ്രാൻഡിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും ആപ്പിൾ, ഫിലിപ്സ്, എൽജി, സാംസംഗ്, ഡൈകിൻ, റെഡ്മി, ഫേബർ, ഐഎഫ്ബി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾക്കും മികച്ച ഡീലുകൾ ക്രോമ ലഭ്യമാക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ഡേ സെയിലിൻറെ ഭാഗമായി 999 രൂപയിൽ ആരംഭിക്കുന്ന ഇഎംഐയിൽ ഉത്പന്നങ്ങൾ ലഭ്യമാകും. പഴയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എക്സ്ചേഞ്ച് ചെയ്ത് 5000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നേടുകയും ചെയ്യാം. തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകൾ പ്രകാരം 10 ശതമാനം അധിക കിഴിവുണ്ട്.

ക്രോമ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് 10 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട് ഉണ്ട്. ക്രോമയുടെ 7.5 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 1510 രൂപയിൽ ആരംഭിക്കുന്ന ഇഎംഐയിൽ ലഭിക്കും. ക്രോമ 50 ഇഞ്ച് ഗൂഗിൾ ടിവിയും 1694 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ൽ ലഭ്യമാണ്.

ക്രോമ അതിൻറെ മൊബൈൽ, ടെക്നോളജി നിരയിലും ആകർഷകമായ ഓഫറുകൾ നല്കുന്നുണ്ട്. ഐഫോൺ 15 ൻറെ വില പ്രതിമാസം 1954 രൂപയിൽ ആരംഭിക്കുന്നു. ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 9,990 രൂപയുടെ സൗജന്യ ആക്സസറികളും നല്കുന്നുണ്ട്.

ഗൃഹോപകരണ വിഭാഗത്തിൽ എൽജി അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവികൾ പ്രതിമാസം 999 രൂപ മുതൽ ലഭ്യമാണ്. കൂടാതെ സാംസങ്ങിൻറെ 10 കിലോ 5 സ്റ്റാർ ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളുടെ വില 25,990 രൂപ ആണ്. സാംസങ്ങിൻറെ ഫ്രോസ്റ്റ് ഫ്രീ 236 ലിറ്റർ റഫ്രിജറേറ്ററുകൾ 24,490 രൂപയിൽ ആരംഭിക്കുന്നു, 12 മാസത്തെ ഇഎംഐ പ്ലാൻ ലഭ്യമാണ്.

വിവിധ വിഭാഗങ്ങളിലുടനീളമുള്ള ഈ ഓഫറുകൾ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മികച്ച വിലയിൽ നല്കാനുള്ള ക്രോമയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.