Sections

ബിഎൽഎസ് ഇ-സർവീസസിൻറെ പ്രാഥമിക പബ്ലിക് ഇഷ്യൂ ജനുവരി 30 മുതൽ

Thursday, Jan 25, 2024
Reported By Admin
BLS Sewa

കൊച്ചി: ബിഎൽഎസ് ഇ-സർവീസസ് ലിമിറ്റഡിൻറെ പ്രാഥമിക പബ്ലിക് ഇഷ്യൂ 2024 ജനുവരി 30 മുതൽ ഫെബ്രുവരി ഒന്ന് വരെ നടക്കും. ആങ്കർ നിക്ഷേപകർക്കുള്ള ബിഡ്ഡിംഗ് ജനുവരി 29നായിരിക്കും. 10 രൂപ മുഖവിലയുള്ള 2,30,30,000 പുതിയ ഇക്വിറ്റി ഓഹരികളാണ് ഇഷ്യൂവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഹരി ഒന്നിന് 129 രൂപ മുതൽ 135 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 108 ഓഹരികൾക്കും തുടർന്ന് 108ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. യൂണിസ്റ്റോൺ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.