- Trending Now:
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിൻറെ ഭാഗമായ ഹിന്ദുജ റിന്യൂവബിൾസ് എനർജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആർഇപിഎൽ) മാനേജിങ് ഡയറക്ടറും സിഇഒയുമായി ദീപക് താക്കൂറിനെ നിയമിച്ചു. പുനരുപയോഗം ചെയ്യാവുന്ന ഊർജ്ജം, അടിസ്ഥാന സൗകര്യം, വ്യാവസായിക ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ് എന്നീ രംഗങ്ങളിൽ മൂന്നു ദശാബ്ദത്തെ വൈവിധ്യമാർന്ന അനുഭവ സമ്പത്തുമായാണ് അദ്ദേഹം പുതിയ ചുമതലയിലെത്തുന്നത്.
മഹീന്ദ്ര ഗ്രൂപ്പ്, റിലയൻസ്, സ്റ്റെർലിങ് ആൻറ് വിൽസൺ, എൽ ആൻറ് ടി, ഹണിവെൽ, തെർമാക്സ് തുടങ്ങിയവയിൽ വിവിധ തലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. സുമിത് പാണ്ഡേ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ദീപക് താക്കൂറിൻറെ നിയമനം.
പുനരുപയോഗിക്കാവുന്ന ഊർജ്ജ മേഖലയിൽ നേതൃസ്ഥാനത്തേക്ക് എത്താനുള്ള തങ്ങളുടെ ശ്രമം തുടരുമ്പോൾ ദീപക്കിൻറെ നിയമനം നിർണായകമായിരിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയർമാൻ ഷോം ഹിന്ദുജ പറഞ്ഞു.
ഹിന്ദുജ ഗ്രൂപ്പിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. പുനരുപയോഗ ഊർജ്ജത്തോടുള്ള ഗ്രൂപ്പിൻറെ ആഴത്തിലുള്ള പ്രതിബദ്ധത ഇന്ത്യയുടെ ഊർജ്ജ പരിവർത്തനവുമായി ഒത്തുപോകുന്നു. ഈ ആവേശകരമായ യാത്രയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് ദീപക് താക്കൂർ പറഞ്ഞു.
2009ൽ ദേശീയ സോളാർ തെർമൽ പോളിസി രൂപീകരിക്കുന്നതിൽ ദീപക് പങ്കുവഹിക്കുകയും, ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ രൂപരേഖയ്ക്ക് അടിത്തറയിടാൻ സഹായിക്കുകയും ചെയ്തു. പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെൻറിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.