- Trending Now:
കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ മുതിർന്ന പൗരൻമാർക്കു വേണ്ടിയുള്ള മുൻഗണനാ ബാങ്കിങ് പദ്ധതിയായ 'ഡിബിഎസ് ഗോൾഡൻ സർക്കിൾ' അവതരിപ്പിച്ചു. അറുപതു വയസിനും മുകളിലുമുള്ള ഇന്ത്യൻ പൗരൻമാർക്ക് ലളിതവും കൂടുതൽ നേട്ടങ്ങളുള്ളതുമായ നിരവധി പ്രത്യേക സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. ഡിബിഎസിൻറെ ഇന്ത്യയിലെ 30-ാം വാർഷികത്തിൻറെ വേളയിൽ കൂടിയാണ് ഇതവതരിപ്പിക്കുന്നത്.
നാലു ലക്ഷം രൂപയ്ക്കു മുകളിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ട് ബാലൻസിൽ ഏഴു ശതമാനം വരെ പ്രതിവർഷ നിരക്കിൽ പലിശ ലഭിക്കുന്നതും 376 ദിവസം മുതൽ 540 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 0.50 ശതമാനം കൂടുതൽ പലിശ ലഭിക്കുന്നതും ഇതിൻറെ നേട്ടങ്ങളിൽ പെടും.
വിശ്വാസ്യത, സുരക്ഷ, സൗകര്യം എന്നിവയിൽ ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് ഡിബിഎസ് ഗോൾഡൻ സർക്കിൾ രൂപകൽപന ചെയ്തിട്ടുള്ളതെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ കൺസ്യൂമർ ബാങ്കിങ് ഗ്രൂപ് മേധാവിയും മാനേജിങ് ഡയറക്ടറുമായ പ്രശാന്ത് ജോഷി പറഞ്ഞു.
ഒരു ലക്ഷം രൂപ വരെയുളള സൗബർ ഇൻഷുറൻസ് പരിരക്ഷയും ഡിബിഎസ് ഗോൾഡൻ സർക്കിളിൻറെ ഭാഗമായി നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.