- Trending Now:
ന്യൂഡൽഹി/കടപ്പ: ആന്ധ്രാപ്രദേശിലെ കടപ്പയിൽ ലോകോത്തര ഹരിത സിമന്റ് നിർമാണശാല സ്ഥാപിക്കുന്നതിനായി ഡാൽമിയ ഭാരത് ലിമിറ്റഡ് 3,100 കോടി രൂപ നിക്ഷേപിക്കും. പുതിയ പ്ലാന്റിന് ബുധനാഴ്ച തറക്കല്ലിട്ടു. ആന്ധ്രാപ്രദേശ് മന്ത്രി നാര ലോകേഷും ഡാൽമിയ ഭാരത് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഡാൽമിയയും ചടങ്ങിൽ പങ്കെടുത്തു.
2028 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന പ്ലാന്റിന് 6.1 ദശലക്ഷം ടൺ ക്ലിങ്കർ ഉൽപാദനശേഷിയും 9.6 ദശലക്ഷം ടൺ സിമന്റ് ഉൽപാദനശേഷിയുമുണ്ടാകും. 80 ശതമാനത്തിലധികം പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റിൽ മുഴുവൻ ജലവും പുനരുപയോഗിക്കും. പദ്ധതിയിലൂടെ ഏകദേശം 1,000 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.