- Trending Now:
ബെംഗളൂരു: ഇന്ത്യയിൽ നിക്ഷേപകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അറിവോടെയുള്ള നിക്ഷേപ തീരുമാനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി 'സഹി ഗൈഡൻസ്. സഹി ബാലൻസ്' എന്ന ബോധവത്കരണ ക്യാംപെയ്ൻ ഫണ്ട്സ്ഇന്ത്യ ആരംഭിച്ചു. ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ശരിയായ സാമ്പത്തിക മാർഗനിർദേശവും അച്ചടക്കമുള്ള നിക്ഷേപ സമീപനവും അനിവാര്യമാണെന്ന സന്ദേശമാണ് ക്യാംപെയ്ൻ മുന്നോട്ടുവയ്ക്കുന്നത്.
15,000-ലധികം നിക്ഷേപകരുമായുള്ള ആശയവിനിമയത്തിലും അവരുടെ പോർട്ട്ഫോളിയോകളുടെ വിശകലനത്തിലും നിന്ന്, പലരും സോഷ്യൽ മീഡിയയിലെ നിക്ഷേപ നിർദേശങ്ങളെയും ഹ്രസ്വകാല വിപണി പ്രവണതകളെയും ആശ്രയിക്കുന്ന പ്രവണത തുടരുന്നതായി ഫണ്ട്സ്ഇന്ത്യ വ്യക്തമാക്കി.
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദഗ്ധ മാർഗനിർദേശവും ലക്ഷ്യാധിഷ്ഠിത നിക്ഷേപവും ആവശ്യമാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ക്യാംപെയ്ൻ നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.