- Trending Now:
ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടോറോള തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ മോട്ടോറോള എഡ്ജ് 70 മാക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ, 6.8 ഇഞ്ച് ക്വാഡ് എച്ച്ഡി+ (2കെ) എക്സ്ട്രീം അമോലെഡ് ഡിസ്‌പ്ലേ, 7,100 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററി, 90 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിങ്, 25 വാട്ട് ക്യൂഐ2 മാഗ്‌നറ്റിക് വയർലെസ് ചാർജിങ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
50 മെഗാപിക്സൽ സോണി ലിറ്റിയ 710 പ്രധാന ക്യാമറ, എഐ അധിഷ്ഠിത ഇമേജിങ്, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ഐപി68/ഐപി69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ്, എംഐഎൽ-എസ്ടിഡി-810എച്ച് മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവയും ഫോണിലുണ്ട്. മോട്ടോറോളയുടെ പുതിയ 'കിറ' എഐ പ്ലാറ്റ്ഫോമിനെ പിന്തുണയ്ക്കുന്ന ആദ്യ സ്മാർട്ട്‌ഫോൺ കൂടിയാണിത്.
8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയന്റുകളിൽ ലഭ്യമാകുന്ന എഡ്ജ് 70 മാക്സിന്റെ പ്രാരംഭ ഓഫർ വില 49,999 രൂപയാണ്. ജൂലൈ 20 മുതൽ ഫ്‌ലിപ്കാർട്ട്, മോട്ടോറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വിൽപ്പനയ്ക്കെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.