Sections

വന്ദേ ഭാരതം പദ്ധതിക്ക് മികച്ച പ്രതികരണം

Thursday, Jul 16, 2026
Reported By Admin
Adani Vande Bharat Initiative Attracts 50,000 Students

കൊച്ചി: രാജ്യത്തെ പുതുതലമുറ സംരംഭകരേയും നൂതന ആശയമുള്ളവരേയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഗൗതം അദാനി ആരംഭിച്ച വന്ദേ ഭാരതം പദ്ധതിക്ക് രാജ്യമെമ്പാടും മികച്ച സ്വീകാര്യത. രാജ്യത്തെ വിവിധ ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണ പരിപാടികൾക്ക് പിന്നാലെ നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. 10 ദിവസം കൊണ്ട് രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിലെയും കോളേജുകളിലേയും 50,000ത്തിലധികം വിദ്യാർത്ഥികളിലേക്ക് ഈ പ്രചാരണ പരിപാടി എത്തി.

കൊച്ചി, ലഖ്നൗ, കാൺപൂർ, ഭുവനേശ്വർ, ബെംഗളൂരു, പട്ന, ഭോപ്പാൽ, ഇൻഡോർ എന്നീ നഗരങ്ങളിലെ 48 പ്രമുഖ ക്യാമ്പസുകളിലാണ് ആദ്യഘട്ട പ്രചാരണം നടന്നത്. സമീപകാലത്ത് ക്യാമ്പസ് തലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്ത സംരംഭകത്വ പ്രോഗ്രാമുകളിലൊന്നായി വന്ദേ ഭാരതം മാറി. സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യരംഗം, കൃഷി, വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഉൽപ്പാദന മേഖല, റീട്ടെയിൽ, ഉപഭോക്തൃ പരിഹാരം തുടങ്ങി ഒട്ടനവധി മേഖലകളിൽ നിന്നുള്ള നൂതനമായ ആശയങ്ങളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.

നൂതനമായ ആശയങ്ങൾ ഉള്ളവർ, പ്രോട്ടോടൈപ്പുകൾ തയ്യാറാക്കിയവർ, പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ നടത്തുന്നവർ, നിലവിൽ വിജയകരമായി ബിസിനസ്സ് ചെയ്യുന്നവർ എന്നിവർക്കെല്ലാം വന്ദേ ഭാരതം പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധരുടെ മെന്റർഷിപ്പ്, ഇൻകുബേഷൻ പിന്തുണ, പ്രമുഖ വ്യവസായ പ്രമുഖരുമായി സംവദിക്കാനുള്ള അവസരം എന്നിവ ലഭിക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഫൈനലിലേക്ക് യോഗ്യത നേടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.