Sections

എച്ച്പിസിഎൽ പുതിയ കോമ്പോസിറ്റ് എൽപിജി സിലിണ്ടർ ബ്രാൻഡായ 'എച്ച്പി നവ്യ' അവതരിപ്പിച്ചു

Thursday, Jul 16, 2026
Reported By Admin
HPCL Launches HP Navya Composite LPG Cylinder

മുംബൈ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) പുതിയ കോംപോസിറ്റ് എൽപിജി സിലിണ്ടർ ബ്രാൻഡായ 'എച്ച്പി നവ്യ' അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സിലിണ്ടർ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ടുമായി എച്ച്പിസിഎൽ സഹകരിച്ചതായും കമ്പനി അറിയിച്ചു.

10 കിലോഗ്രാം ഭാരമുള്ള എച്ച്പി നവ്യ കോംപോസിറ്റ് സിലിണ്ടർ ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതും സുരക്ഷിതവുമാണ്. സുതാര്യമായ ബോഡി രൂപകൽപ്പനയുള്ളതിനാൽ സിലിണ്ടറിലെ ഗ്യാസ് ശേഷിക്കുന്ന അളവ് എളുപ്പത്തിൽ മനസ്സിലാക്കാനാകും. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ചെറിയ കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും രണ്ടാമത്തെ എൽപിജി സിലിണ്ടർ ആവശ്യമായ വീടുകൾക്കും ഇത് അനുയോജ്യമാണെന്ന് എച്ച്പിസിഎൽ വ്യക്തമാക്കി.

ബെംഗളൂരുവിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിക്കുന്ന പദ്ധതി പിന്നീട് രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. എച്ച്പിസിഎല്ലിന്റെ എൽപിജി വിതരണ ശൃംഖലയും ഇൻസ്റ്റാമാർട്ടിന്റെ ഡിജിറ്റൽ ഡെലിവറി സംവിധാനവും സംയോജിപ്പിക്കുന്ന ഈ സംരംഭം ഉപഭോക്താക്കൾക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.