- Trending Now:
കൊച്ചി: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഭവനവായ്പകൾ ലഭ്യമാക്കുന്നതിനായി പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കും മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡും തമ്മിൽ തന്ത്രപ്രധാനമായ ബിസിനസ്സ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ ശേഷാദ്രി, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് എന്നിവർ പങ്കാളിത്ത കരാർ കൈമാറി.
കരാർ പ്രകാരം, വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട മുത്തൂറ്റ് എംക്രെഡ് ശാഖകൾ വഴി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഭവനവായ്പകൾ യോഗ്യരായ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇത് സാധാരണക്കാർക്ക് വലിയ തോതിൽ ഭവനവായ്പ എളുപ്പത്തിൽ ലഭിക്കാൻ വഴിയൊരുക്കും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഭവനവായ്പാ രംഗത്തെ വൈദഗ്ധ്യവും ദക്ഷിണേന്ത്യയിലുടനീളമുള്ള മുത്തൂറ്റ് എംക്രെഡിന്റെ വിപുലമായ ശാഖാ ശൃംഖലയും ഒരുമിക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് ബാങ്കിന്റെ സേവനങ്ങൾ വേഗത്തിൽ എത്തിക്കാൻ സാധിക്കും. ഇത് കൂടുതൽ സാധാരണ കുടുംബങ്ങൾക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നതിനോടൊപ്പം സാമ്പത്തിക ഉൾപ്പെടുത്തൽ കൂടുതൽ ശക്തമാക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.