- Trending Now:
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025-ന്റെ ഭാഗമായി കാണികൾക്ക് വേറിട്ട ദൃശ്യാനുഭവം പകരാൻ സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കലരുന്ന ത്രിമാന ഷോ ക്യൂബോ ഇറ്റലിയും. ഇറ്റാലിയൻ തിയ്യേറ്റർ സംഘമായ ക്യൂബോ ഇറ്റലി ആദ്യമായാണ് കോഴിക്കോട് ഷോ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് ബീച്ചിലാണ് പരിപാടി.
ക്രെയിനിൽ ഉയർത്തിയ ക്യൂബ് ആകൃതിയിലുളള രൂപത്തിനുള്ളിൽ നടക്കുന്ന ആകാശ അഭ്യാസ പ്രകടനവും വെർട്ടിക്കൽ ഡാൻസുമാണ് ഷോയുടെ പ്രത്യേകത. വർണവെളിച്ചത്തിലെ അഭ്യാസപ്രകടനങ്ങളും പശ്ചാത്തല സംഗീതത്തിനൊത്തുള്ള നൃത്തവും നിഴലുകളുടെ വിന്യാസവും ചേർന്ന് അപൂർവ ദൃശ്യാനുഭവമാകും ക്യൂബോ ഷോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.