Sections

കാർഷിക വ്യവസായ സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ടിംഗ് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉന്നമനത്തിന് വിനിയോഗിക്കണം

Saturday, Oct 14, 2023
Reported By Admin
CSR Fund of Agri Business

കൊച്ചി: കാർഷികമേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൻസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകൾ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് വേണ്ടി വിനിയോഗിക്കുന്ന സ്ഥിതിതിയുണ്ടാവണമെന്ന് നിർദേശം. 16ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിൽ നടന്ന കാർഷികരംഗത്തെ വ്യവസായികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയസംവാദത്തിലാണ് ഈ നിർദേശമുയർന്നത്. മത്സ്യ-മൃഗസംരക്ഷണ രംഗത്ത് തദ്ദേശീയമായ തീറ്റകൾ വികസിപ്പിക്കുന്നത് കൃഷിച്ചിലവ് കുറക്കാൻ സഹായിക്കും. ഉൽപന്നങ്ങളുടെ വിപണി ഉറപ്പുവരുത്തുന്നതിന് ഗവേഷണ-വ്യവസായ സ്ഥാപനങ്ങൾ സഹകരിച്ചുള്ള ഗവേഷണങ്ങളുണ്ടാകണമെന്നും നിർദേശമുയർന്നു.

കാർഷിക-മൃഗസംരക്ഷണ-മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളും ശാസ്ത്രജ്ഞരുമാണ് സംഗമത്തിൽ പങ്കെടുത്തത്.

ഡോ ശ്യാം നാരായൺ ഝാ അധ്യക്ഷത വഹിച്ചു. ഡോ സി ആർ മേത്ത, ഡോ ആർ ഭട്ട, ഡോ ജോർജ് നൈനാൻ, ജെയിംസ് പി ജോർജ്, ഡോ ഭരത്, ഡോ സംഗീത ദാവർ, മുഹമ്മദ് സേട്ട്, ഡോ ശ്യാം എസ് സലീം എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.