Sections

ക്രോമ ലേബലിലുള്ള ക്യൂലെഡ് ടിവികളും വാട്ടർ പ്യൂരിഫയറുകളും വിപണിയിലവതരിപ്പിച്ചു

Wednesday, Mar 29, 2023
Reported By Admin
Croma LED TV and Water purifier,

ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ നവീനമായ ക്യൂലെഡ് ടിവികളും വാട്ടർ പ്യൂരിഫയറുകളും അവതരിപ്പിച്ചു


കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനൽ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ നവീനമായ ക്യൂലെഡ് ടിവികളും വാട്ടർ പ്യൂരിഫയറുകളും അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ സ്വന്തം ലേബലിലുള്ള ഉത്പന്ന നിര വികസിപ്പിച്ചു. അതുല്യമായ കാഴ്ച അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന അത്യാധിനീക സാങ്കേതികവിദ്യയാണ് ക്രോമ ക്യൂലെഡ് ടിവിയിൽ ഉള്ളത്. അതേ സമയം ക്രോമ വാട്ടർ പ്യൂരിഫയർ ഏറ്റവും മികച്ച ജല ശുദ്ധീകരണ സംവിധാനം വഴി ശുദ്ധവും ശുചികരവുമായ കുടിവെള്ളം ലഭ്യമാക്കുന്നു.

മികച്ച ചിത്ര നിലവാരം, മികച്ച നിറങ്ങളും ശബ്ദവും, 3 എച്ച്ഡിഎംഐ പോർട്ടുകളും 2 യുഎസ്ബി പോർട്ടുകളും ഉൾപ്പെടെയുള്ള കണക്ടിവിറ്റി സൗകര്യം തുടങ്ങിയവ ആഗ്രഹിക്കുന്ന ഏവർക്കും ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കും ക്രോമ ക്യൂലെഡ് ടെലിവിഷനുകൾ. ബ്ലൂടൂത്ത് 5.0, ഡ്യൂവൽ ബാൻഡ് വൈഫൈ, ഒപ്റ്റിക്കൽ ഓഡിയോ ഔട്ട്പുട്ട്, 2 ജിബി റാം, 16 ജിബി റോം, 1.9 ഗിഗാഹെർട്ട്സ് ക്വാഡ് കോർ പ്രോസസ്സർ, ഗൂഗിൾ ഓപറേറ്റിങ് സിസ്റ്റം, ഒരു വർഷ വാറണ്ടി എന്നിവയെല്ലാം ഇതിലുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പുകൾക്കുള്ള പിന്തുണയും ലഭ്യമാണ്. ക്രോമ ക്യൂലെഡ് ടിവി 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ ലഭ്യമാണ്. 59,990 രൂപയിലാണ് വില തുടങ്ങുന്നത്.

തുടർച്ചയായി വെള്ളം നൽകുന്നതിനായി കൂടുതൽ ശേഖരണ, ഫിൽട്രേഷൻ ശേഷിയാണ് ക്രോമ വാട്ടർ പ്യൂരിഫയറിനു നൽകിയിരിക്കുന്നത്. ബാക്ടീരിയകൾ, ലോഹ മാലിന്യങ്ങൾ, അണുക്കൾ തുടങ്ങിയവയെ മാറ്റുക മാത്രമല്ല വിഷാംശങ്ങളേയും മറ്റ് അപകടകാരികളായ രാസവസ്തുക്കളേയും മാറ്റി വെള്ളം കുടിക്കാൻ യോഗ്യമാക്കി മാറ്റും. ആധുനീക കോപ്പർ പ്ലസ് പോസ്റ്റ് കാർബൺ ഫിൽറ്റർ, മാനുവൽ ടിഡിഎസ് കൺട്രോളർ എന്നിവ ഇതിലുള്ളതിനാൽ വെള്ളത്തിൽ കോപ്പറിൻറെ നേട്ടവും ലഭിക്കുന്നു. ഇതു വെള്ളത്തെ കൂടുതൽ രുചികരമാക്കുന്നു. ഇതിന് 9 ലിറ്റർ വെള്ള ശേഖരണ സൗകര്യവും സ്മാർട്ട് എൽഇഡി ഇൻഡിക്കേറ്ററുകളുമാണുള്ളത്. ശുദ്ധീകരണ സാങ്കേതികവിദ്യയുടെ ആറു ഘട്ടങ്ങൾ വരെയാണ് ഈ വാട്ടർ പ്യൂരിഫയറിനുള്ളത്. അൾട്രാഫൈൻ സെഡിമെൻറ് ഫിൽറ്റർ, അണുക്കളെ ഒഴിവാക്കുന്ന യുവി സാങ്കേതികവിദ്യ എന്നിവ പോലുള്ള സൗകര്യങ്ങൾക്കു പുറമേയാണിത്. വാട്ടർ പ്യൂരിഫയർ വില 11,990 രൂപ മുതൽ.

ക്രോമയുടെ സ്വന്തം ലേബലിലുള്ള ഉത്പന്നങ്ങൾ കഴിഞ്ഞ വർഷം 2.5 മടങ്ങു വളർച്ചയാണു നേടിയത്. അത്യാധുനീക സാങ്കേതികവിദ്യയുടെ അടിത്തറയിലുള്ള നാന്നൂറിൽ ഏറെ ഉത്പന്നങ്ങളാണ് നിലവിൽ ക്രോമയ്ക്കുള്ളത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച മൂല്യവും ഉയർന്ന ഗുണനിലവാരവും വഴി വിശ്വാസ്യത ഉയർത്തുന്നതാണ് ക്രോമയുടെ ഉത്പന്നങ്ങൾ. കൃത്യമായ ഗുണമേൻമാ പരിശോധനകൾ കടന്നെത്തുന്ന ഉത്പന്നങ്ങൾക്ക് സമ്പൂർണമായ വിൽപനാന്തര സേവനങ്ങളും ലഭ്യമാണ്.

തങ്ങളുടെ ഉപഭോക്താക്കൾക്കായി അത്യാധുനീക സാങ്കേതികവിദ്യയുടെ പിൻബലവുമായി ക്യൂലെഡ് ടിവികളും വാട്ടർ പ്യൂരിഫയറും അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ക്രോമ ഇൻഫിനിറ്റി റീട്ടെയിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ അവിജിത്ത് മിത്ര പറഞ്ഞു. സാങ്കേതികവിദ്യയെ കൂടുതൽ മികച്ച രീതിയിൽ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടിയാണ് സ്വന്തം ലേബലിലുള്ള ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിലുള്ളത്. എല്ലാവർക്കും മികച്ച വിലയിൽ ഇവ ലഭ്യമാക്കാനും തങ്ങൾക്കു പ്രതിബദ്ധതയുണ്ട്. പുതിയ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഗുണനിലവാരവും പ്രകടനവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസി, റഫ്രിജറേറ്റർ, വാഷിങ് മിഷ്യൻ, മൈക്രോവേവ്, കിച്ചൻ അപ്ലയൻസസുകൾ, ഇയർഫോണുകൾ, ഹെഡ്ഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ക്രോമയ്ക്ക് സ്വന്തം ലേബൽ ഉത്പന്നങ്ങളുണ്ട്. സ്റ്റോറുകളിൽ ക്രോമ ബ്രാൻഡഡ് ടിവികളും എയർ കണ്ടീഷണറുകളും മറ്റ് ഏതൊരു ബ്രാൻഡ് ടിവികളേയും എയർ കണ്ടീഷണറുകളെക്കാളും കൂടുതൽ വിൽക്കപ്പെടുന്നുണ്ട്.

ക്രോമ ക്യൂലെഡ് ടിവികളും വാട്ടർ പ്യൂരിഫയറുകളും www.croma.com, ക്രോമ സ്റ്റോറുകൾ, ടാറ്റാ നിയു എന്നിവിടങ്ങളിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.