Sections

എയർ ഇന്ത്യ എക്സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

Tuesday, Mar 28, 2023
Reported By Admin
Air India Express

ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു


തിങ്കൾ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഗോവയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങളും ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരിച്ചുള്ള വിമാനങ്ങളും


കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, ആഴ്ചയിൽ നാല് ഡയറക്ട് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിക്കൊണ്ട് ഗോവ-ദുബായ് സെക്ടറിൽ പ്രവർത്തനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആദ്യ വിമാനം, ഐഎക്സ് 840, തിങ്കളാഴ്ച പുലർച്ചെ 1:00 ന് ഗോവ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് (ദാബോലിം എയർപോർട്ട്) 148 യാത്രക്കാരുമായി പുറപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബാനറിന് കീഴിൽ ഞങ്ങളുടെ ആദ്യ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസിൻറെയും എയർഏഷ്യ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ് എന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്. എയർ ഇന്ത്യ എക്സ്പ്രസുമായി ലയിക്കാൻ ഒരുങ്ങുന്ന എയർഏഷ്യ ഇന്ത്യ, അഞ്ച് ആഭ്യന്തര നഗരങ്ങളെ ബന്ധിപ്പിച്ച് ഗോവയിലേക്കും ഗോവയിൽ നിന്നുമായി ദിവസേന 13 ഡയറക്ട് ഫ്ലൈറ്റുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തിൻറെ ടൂറിസം വിജയഗാഥയുടെ ഭാഗമാകുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിൽ പ്രതിജ്ഞാബദ്ധരായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.