- Trending Now:
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ബിനു മുന്‍പ് കടല്‍ അലങ്കാര മല്‍സ്യങ്ങള്‍ വില്പനയ്ക്കായി വളര്‍ത്തിയിരുന്നു. പിന്നീട് അത് മതിയാക്കി മറ്റു ജോലികളിലേക്ക് തിരിഞ്ഞ സമയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ICARന്റെ RAS പദ്ധതിയെപ്പറ്റി അറിയുന്നത്. കടല്‍ മത്സ്യക്കുഞ്ഞുങ്ങളെ വീട്ടിലെ ചെറിയ സ്ഥലത്ത് വളര്‍ത്താന്‍ കഴിയുന്ന പദ്ധതിയാണിത്.
പദ്ധതി പ്രകാരം ഒരു രൂപ പോലും അപേക്ഷകന്‍ മുടക്കേണ്ടതില്ല. എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തു തരും. അപേക്ഷകന്റെ സ്ഥല സൗകര്യമനുസരിച്ച് അയ്യായിരം അല്ലെങ്കില്‍ പതിനായിരം ലിറ്ററിന്റെ ടാങ്ക്, ഫില്‍റ്റര്‍ യൂണിറ്റ്, വാട്ടര്‍ ടാങ്ക്, പമ്പ് സെറ്റ്, യുവി യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ICAR ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചെയ്തു തരും. ആകെ നിങ്ങള്‍ക്ക് വേണ്ടത് കുറച്ചു സ്ഥലവും പിന്നെ മീന്‍ വളര്‍ത്തലില്‍ മുന്‍ പരിചയമുണ്ടെങ്കില്‍ അഭികാമ്യം, നിര്‍ബന്ധമില്ല.
വഴക്കാളികളുടെ കൂട്ടുകാരന്: ജോയിയുടെ വൈല്‍ഡ് ബെറ്റയിലെ വിശേഷങ്ങള്‍... Read More
മീന്‍ കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റ, ടാങ്കില്‍ ഒഴിക്കാനുള്ള ഉപ്പു വെള്ളം എല്ലാം നിങ്ങളുടെ വീട്ടില്‍ കൊണ്ട് വന്നു തരും. മൂന്ന് മാസം പ്രായമാകുമ്പോള്‍ മീന്‍ കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ഉള്ള സൗകര്യവും സര്‍ക്കാര്‍ ചെയ്തു തരും. ഇപ്പോള്‍ ഈ പദ്ധതിയിലൂടെ മികച്ച വരുമാനം നേടുകയാണ് ബിനു. ആ വിശേഷങ്ങള്‍ ബിനു ക്രഫ്‌റ്‌സ് & ക്രോപ്സില്‍ പങ്കുവെയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.