പ്രോട്ടീന്റെ കലവറയാണ് വൻപയർ. സസ്യാഹാരികൾക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. 100 ഗ്രാം വൻപയറിൽ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവ ധാരാളമായുണ്ട്. വൻപയറിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്.
വൻപയർ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
- അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വൻപയർ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നു.
- ചർമത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വൻപയർ സഹായിക്കും.
- വൻപയറിലെ മാംഗനീസ്, കാൽസ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തി ഒസ്റ്റിയോപൊറോസിസ് തടയുന്നു.
- വൻപയറിലെ ഫോളേറ്റുകൾ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- വൻപയറിലെ മഗ്നീഷ്യം മൈഗ്രേൻ തടയുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നു.
- മുളപ്പിച്ചും വൻപയർ ഉപയോഗിക്കാം. ആരോഗ്യഗുണങ്ങൾ ഇരട്ടി ലഭിക്കാൻ മുളപ്പിച്ച പയർ കഴിക്കുന്നത് ഉത്തമമാണ്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

പോഷകസമൃദ്ധവും ഔഷധഗുണങ്ങളുള്ള അഗത്തി ചീര... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.