Sections

കൊറോണ റെമഡീസ് ലിമിറ്റഡ് ഐപിഒയ്ക്ക്

Monday, May 05, 2025
Reported By Admin
Corona Remedies Files DRHP with SEBI for ₹800 Crore IPO Backed by ChrysCapital and Sepia Investments

കൊച്ചി: ക്രിസ് ക്യാപിറ്റലിൻറെ അനുബന്ധ സ്ഥാപനവും സെപിയ ഇൻവെസ്റ്റ്മെൻറിൻറെ പിന്തുണയുള്ള ഇന്ത്യൻ വിപണിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷൻ കമ്പനിയുമായ കൊറോണ റെമഡീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, കാർഡിയോ-ഡയബെറ്റോ, വേദന നിയന്ത്രണം, യൂറോളജി തുടങ്ങിയ വിവിധ ചികിത്സാ മേഖലകൾക്കുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനി ഐപിഒയിലൂടെ 800 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

800 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.