Sections

സ്‌കൂൾവിപണിയുമായി കൺസ്യൂമർ ഫെഡ് ; രക്ഷകർത്താക്കൾക്ക് ആശ്വാസം

Monday, Apr 28, 2025
Reported By Admin
Consumerfed Stall at Ente Keralam Expo Draws Huge Crowds with Massive Discounts

വമ്പിച്ച ഓഫറുകളും വിലക്കുറവുമായി എന്റെ കേരളം പ്രദർശന വിപണന മേളയിൽ തിരക്കേറി കൺസ്യൂമർ ഫെഡ് സ്റ്റാൾ.  മേള കാണാൻ എത്തുന്നവർ കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് കൺസ്യൂമർ ഫെഡ് ഒരുക്കിയിരിക്കുന്നത്. സ്‌കൂൾ  തുറക്കാൻ ഇനി ഒരു മാസം ബാക്കി നിൽക്കേ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും ഇവിടെ ലഭ്യമാണ്.

പൊതു വിപണിയിൽ നിന്ന് 30 ശതമാനം വരെ വിലക്കുറവാണ് ഇവിടെ. ബുക്ക്, ബാഗ്, പേന, പേപ്പർ, കുടകൾ അങ്ങനെ തുടങ്ങി വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒറ്റ കുടകീഴിൽ ലഭ്യമാണ്. അതോടൊപ്പം, ത്രിവേണി സാധനങ്ങൾക്കും വിലക്കുറവിൽ ലഭ്യമാണ്. 160 പേജുള്ള ബുക്കിന് 28.80 രൂപയും 200 പേജുളളതിന് 40.20 രൂപയുമാണ് വില. പേപ്പർ റോൾ-45, ബാഗ്- 628, കുട- 535,  എന്നിങ്ങനെയാണ് വില. സ്‌കെയിൽ, പേപ്പർ, സ്‌കൂൾ ബോക്സുകൾ, വാട്ടർ ബോട്ടിൽ, പെൻസിൽ തുടങ്ങി എല്ലാം ഇവിടെ ലഭിക്കും.

നിത്യോപയോഗ സാധനങ്ങളായ മഞ്ഞൾപ്പൊടി, മുളക് പൊടി, അരിപ്പൊടി,വെളിച്ചണ്ണ എന്നിവയ്ക്കും 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സർക്കാർ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കൺസ്യൂമർഫെഡിന്റെ വിപണി രക്ഷകർത്താക്കൾക്ക്  സഹായമായി മാറിയിരിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.