Sections

ആക്‌സിസ് ബാങ്ക് ഇൻഡിഗോയുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു

Friday, Feb 20, 2026
Reported By Admin
Axis Bank and IndiGo Launch Co-Branded Credit Cards

കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾക്ക് ഉചിതമായ രീതിയിൽ ആക്സിസ് ബാങ്കും ഇൻഡിഗോയും ചേർന്ന് ഇൻഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡും ഇൻഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാർഡും പുറത്തിറക്കി. ഇരു കാർഡുകളിലേയും അർഹമായ ഇടപാടുകൾ ഇൻഡിഗോയുടെ ലോയൽറ്റി പരിപാടിയായ ഇൻഡിഗോ ബ്ലൂചിപിന് അർഹമായിരിക്കും.

റിന്യൂവൽ ആനുകൂല്യങ്ങൾ, മൈൽസ്റ്റോൺ ആനുകൂല്യങ്ങൾ, ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങൾ, കുറഞ്ഞ വിദേശനാണ്യ വിനിമയ നിരക്കുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. റീട്ടെയിൽ വിഭാഗത്തെ ലക്ഷ്യമാക്കി 799 രൂപയും ജിഎസ്ടിയും എന്ന നിരക്കിലാണ് ഇൻഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിട്ടുള്ളത്. ഇൻഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാർഡ് 5000 രൂപയും ജിഎസ്ടിയും എന്ന നിരക്കിലാണ് ലഭ്യമായിട്ടുള്ളത്.

റൂപെ, വീസ ശൃംഖലകളിൽ ഇവ ലഭ്യമാണ്. സവിശേഷമായ യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന വിധത്തിലാണ് കാർഡുകൾ രൂപകൽപന ചെയ്തിട്ടുള്ളതെന്ന് ആക്സിസ് ബാങ്ക് കാർഡ്സ്, പെയ്മെൻറ്സ് ആൻറ് വെൽത്ത് മാനേജുമെൻറ് വിഭാഗം മേധാവിയും പ്രസിഡൻറുമായ അർണിക ഡിക്ഷിത്ത് പറഞ്ഞു.

ദൈനംദിന ചെലവഴിക്കലുകൾ ഇൻഡിഗോ ബ്ലൂചിപുകളാക്കി മാറ്റാൻ ഇതു സഹായകമാകുമെന്ന് ഇൻഡിഗോ ചീഫ് ഡിജിറ്റൽ ആൻറ് ഇൻഫർമേഷൻ ഓഫിസർ നീതൻ ചോപ്ര പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.