Sections

ബിസിനസിൽ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tuesday, Dec 05, 2023
Reported By Soumya
Business Marketing Strategy

ബിസിനസ്സിൽ സെയിൽസ് പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് മാർക്കറ്റിംഗ്. സെയിൽസിനെ സഹായിക്കുന്ന നല്ല മാർക്കറ്റിംഗ് ടീം ഇല്ലെങ്കിൽ ബിസിനസ് വിജയിക്കാൻ സാധ്യതയില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറയുന്നതുപോലെ സെയിൽസിലെ പ്രധാനപ്പെട്ട ഒന്നാണ് മാർക്കറ്റിംഗ്. ബിസിനസ്സിൽ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • മാർക്കറ്റിങ്ങിന് വേണ്ടിയുള്ള ബഡ്ജറ്റ് എത്രയാണെന്ന കാര്യത്തിൽ കൃത്യമായ കണക്കുണ്ടാകണം. ഉദാഹരണമായി ഒരു ചെറിയ ബിസിനസ് നടത്തുന്ന ആൾക്ക് 2000 രൂപയാണ് മാർക്കറ്റിംഗ് ഉദ്ദേശിക്കുന്നതെങ്കിൽ ആ രൂപയ്ക്ക് അകത്തു നിൽക്കുന്ന എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കണം. 2000 രൂപയ്ക്ക് സോഷ്യൽ മീഡിയ വഴി മാർക്കറ്റിംഗ് ചെയ്യാൻ സാധിക്കും.
  • നിങ്ങൾ മാർക്കറ്റിംഗ് നടത്തേണ്ട കസ്റ്റമർ എങ്ങനെ ആണെന്നുള്ളത് ചിന്തിക്കണം. കസ്റ്റമർ പലതരത്തിലുണ്ട് ചിലപ്പോൾ കുട്ടികൾ ആകാം വിദ്യാർഥികളാകാം അല്ലെങ്കിൽ സ്ത്രീകളോ പുരുഷന്മാരോ ആകാം ചിലപ്പോൾ മുതിർന്ന ആളുകൾ ആകാം. നിങ്ങളുടെ ബിസിനസിനെ മാർക്കറ്റിംഗ് ചെയ്യേണ്ടത് ഏത് മേഖലയിലുള്ളവരെയാണ് എന്ന് വ്യക്തമായി മനസ്സിലാക്കണം. ഉദാഹരണമായി നിങ്ങൾ കോസ്മെറ്റിക് സാധനങ്ങൾ വിൽക്കുന്ന ഒരു ഷോപ്പ് ആണെങ്കിൽ കൂടുതലും സ്ത്രീകളെ കോൺസെൻട്രേറ്റ് ചെയ്തു വേണം മാർക്കറ്റിംഗ് നടത്താൻ. നിങ്ങളുടെ കസ്റ്റമറുടെ സ്വഭാവം അനുസരിച്ചു വേണം മാർക്കറ്റിംഗ് ചെയ്യേണ്ടത്.
  • മാർക്കറ്റിങ്ങിന് പോകുന്ന സമയത്ത് മതം, ജാതി, രാഷ്ട്രീയം മുതലായവ ചേർത്ത് കൊണ്ട് മാർക്കറ്റിംഗ് നടത്താൻ ശ്രമിക്കരുത്. പല പ്രമുഖർക്കും കൈ പൊള്ളിയിട്ടുള്ള ഒരു മേഖലയാണ് അവരുടെ പ്രോഡക്ടുകൾ മതപരമായോ, രാഷ്ട്രീയപരമായോ ക്യാരിക്കേച്ചറുകളിൽ കൂടെ ഇടാൻ ശ്രമിക്കാറുള്ളത്. ഇത്തരത്തിലുള്ള മാർക്കറ്റിംഗ് കൂടുതലും അബദ്ധങ്ങളിലേക്കാണ് പോകുന്നത്.
  • മാർക്കറ്റിംഗ് വേണ്ടി വ്യക്തമായ പ്ലാനിങ്ങുകൾ തയ്യാറാക്കുക. എങ്ങനെയുള്ള മാർക്കറ്റിംഗാണ്, ഏത് തരത്തിലാണ് ചെയ്യേണ്ടത് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. മാർക്കറ്റിങ്ങിന് വേണ്ടി വൻകിട സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ല. ഇവ സ്വന്തമായി തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നവയാണ്.
  • മറ്റു ബിസിനസുകാർ ചെയ്യുന്ന മാർക്കറ്റിംഗ് രീതികളെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കോംപറ്റീറ്ററുമായി എങ്ങനെ നിങ്ങൾക്ക് മാർക്കറ്റിംഗ് ചെയ്യാം എന്നതിനെക്കുറിച്ച് ഒരു ആശയം കിട്ടാൻ ഇത് ഇടയാക്കാം. അവർ ചെയ്യുന്നതുപോലെ തന്നെ ചെയ്യാൻ പറ്റണമെന്നില്ല. അതെങ്ങനെ ലളിതമായി ചെയ്യാം എന്നതിനെ കുറിച്ച് ഒരു ആശയം ഉണ്ടാക്കുന്നതിൽ തെറ്റില്ല.
  • മാർക്കറ്റിംഗ് ചെയ്യുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഡേറ്റ. എങ്ങനെയാണ് കസ്റ്റമറുടെ സ്വഭാവം, എങ്ങനെയുള്ള പ്രോഡക്ടുകൾ ആണ് വാങ്ങുന്നത് എന്നിവയെ കുറിച്ചുള്ള ഒരു ഡേറ്റ നിങ്ങൾ ഉണ്ടാക്കണം. ഈ ഡേറ്റ് എങ്ങനെ ഉണ്ടാക്കണം ഇതെങ്ങനെ നിങ്ങളിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടാകണം. ഇതിന് നിരവധി മാർഗ്ഗങ്ങളുണ്ട്.നിങ്ങളുടെ അടുത്തേക്ക് വരുന്ന കസ്റ്റമർഎത്ര രൂപയ്ക്കാണ് വാങ്ങുന്നത് എങ്ങനെയുള്ള പ്രോഡക്ടുകൾ ആണ് വാങ്ങുന്നത് എന്നതിനെക്കുറിച്ച് പ്രത്യേക ഡയറികളിൽ എഴുതി സൂക്ഷിക്കുകയോ ഇല്ലെങ്കിൽ ബില്ല് ചെയ്യുന്ന സമയത്ത് റിപ്പോർട്ടുകൾ എടുത്ത് അത് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. ഡേറ്റ ശേഖരിച്ചു വയ്ക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
  • മാർക്കറ്റിംഗ് ചെയ്യുമ്പോൾ അതിനുള്ള ഫലം എന്താണെന്നുള്ളത് ശ്രദ്ധിക്കണം. നിങ്ങൾ പ്രതീക്ഷിച്ചത് എത്രയാണ് അതിൽ നിങ്ങൾക്ക് എത്രയാണ് ലഭിച്ചത് എന്ന് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
  • മാർക്കറ്റിംഗ് ചെയ്ത ഉടനെ റിസൾട്ട് കിട്ടുന്ന കാര്യമല്ല. ഇതിന് അല്പം സമയം എടുക്കും. ഇപ്പോൾ ചെയ്യുന്ന മാർക്കറ്റിങ്ങിന്റെ ഫലം ചിലപ്പോൾ കുറച്ച് നാളുകൾക്കു ശേഷം ആയിരിക്കും നിങ്ങൾക്ക് ലഭിച്ചു തുടങ്ങുക. വിതച്ച ഉടനെ കൊയ്യാൻ സാധിക്കില്ല. വിതച്ചതിനു ശേഷം റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ പ്രധാനപ്പെട്ടതാണ്. കാത്തിരിക്കുവാനുള്ള മനസ്സ് നിങ്ങൾക്ക് ഉണ്ടാകണം. സെയിൽസിനൊപ്പം തന്നെ മാർക്കറ്റിംഗ് ചെയ്യുന്ന സമയത്ത് ബിസിനസുകാരൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.