- Trending Now:
ഓണ്‍ലൈനായി ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) വെരിഫൈ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എങ്കില്‍ ഐടിആര്‍ വെരിഫിക്കേഷന്‍ നേരിട്ടും പൂര്‍ത്തിയാക്കാവുന്നതാണ്. ഇതിനായി ഐടിആര്‍ വി യുടെ പ്രിന്റ് ഔട്ട് എടുത്ത് അത് ആദായ നികുതി ഡിപ്പാര്‍ട്ട്മെന്റിലേക്ക് നേരിട്ട് അയക്കുകയാണ് വേണ്ടത്. ഐടിആര്‍ ഫയലിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരിഫിക്കേഷന്‍ ചെയ്യേണം.
നേരിട്ടാണ് ഐടിആര്‍ വെരിഫൈ ചെയ്യാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കൃത്യ സമയത്ത് അത് ആദായ നികുതി വകുപ്പില്‍ എത്തുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇനി ഐടിആര്‍ ഫയല്‍ ചെയ്ത് 120 ദിവസങ്ങള്‍ക്കുള്ളില്‍ ഐടിആര്‍ വി ആദായ നികുതി ഓഫീസില്‍ എത്തിയില്ല എങ്കില്‍ നിങ്ങളുടെ റീഫണ്ട് വെരിഫൈ ചെയ്യപ്പെടാതിരിക്കുകയും റീട്ടേണ്‍ ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാകാതിരിക്കുകയും ചെയ്യും.
നിങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെങ്കില്‍ ഫയലിംഗ് പ്രക്രിയകള്‍ കൃത്യമായി ചെയ്തുവെന്ന് ഉറപ്പാക്കുന്നതിനായി അത് വെരിഫൈ ചെയ്യുകയും വേണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇ വെരിഫിക്കേഷന്‍ സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് ഓണ്‍ലൈനായി ഐടിആര്‍ ഫയലിംഗ് വെരിഫൈ ചെയ്യാവുന്നതാണ്. 2021 - 22 അസസ്‌മെന്റ് ഇയറിലേക്കുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്റേയും മറ്റ് പല ഓഡിറ്റ് റിപ്പോര്‍ട്ടുകളുടേയും സമയ പരിധി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) 2021 സെപ്തംബറില്‍ നിന്നും 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്. ആദായ നികുതി വകുപ്പില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് വഴിയോ ആധാര്‍ ഒടിപി ഉപയോഗിച്ചോ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് മുഖേനയോ നികുതി ദായകര്‍ക്ക് ഇ വെരിഫിക്കേഷന്‍ ചെയ്യാവുന്നതാണ്. എങ്ങനെയാണ് ഇ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത് എന്ന് നമുക്കിനി നോക്കാം.
1. ഇ ഫയലിംഗ് പോര്‍ട്ടലിലേക്ക് ലോഗ് ഇന്‍ ചെയ്യുക. ശേഷം ഇ ഫയല്‍ തെരഞ്ഞെടുത്ത് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ക്ലിക്ക് ചെയ്യാം. അതിന് ശേഷം ഇ വെരിഫൈ റിട്ടേണ്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
2. അതിന് ശേഷം വെരിഫൈ ചെയ്യേണ്ടുന്ന ഐടിആറിന് നേരെയുള്ള ഇ വെരിഫൈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
3. ഇ വെരിഫിക്കേഷന്‍ മോഡ് തെരഞ്ഞെടുക്കാം.
4. നിങ്ങളുടെ ഐടിആര്‍ ഇ വെരിഫൈയിംഗ് ചെയ്യുന്നതിനായി ഇവിസി അല്ലെങ്കില്‍ ഒടിപി നല്‍കാം.
5. ഐടിആര്‍ ഇ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഐടിആര്‍ ഫയലിംഗ് ഇതുവരെ പൂര്‍ത്തിയാക്കിയില്ല എങ്കില്‍ നിങ്ങള്‍ക്കത് ഓണ്‍ലൈനായി ചെയ്യാവുന്നതാണ്.
1. ഇ ഫയലിംഗ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷം ഇ ഫയലില്‍ നിന്നും ഫയല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ തെരഞ്ഞെടുക്കാം.
2. അസസ്‌മെന്റ് ഇയര്‍, ഫയലിംഗ് ടൈപ്പ്, ഐടിആര്‍ ടൈപ്പ്, സബ്മിഷന്‍ മോഡ് എന്നിവ തെരഞ്ഞെടുക്കാം.
3. സ്റ്റാറ്റസ് തെരഞ്ഞെടുക്കാം
4. ഐടിആര്‍ ടൈപ്പ് ഏതെന്ന് ഉറപ്പാക്കിയതിന് ശേഷം പ്രൊസീഡ് ക്ലിക്ക് ചെയ്യാം.
5. ഫയിലിംഗിന്റെ റീസണ്‍ തെരഞ്ഞെടുക്കുക. മറ്റ് കാര്യങ്ങള്‍ പൂരിപ്പിക്കുക.
6. വെരിഫിക്കേഷന്‍ മോഡ് തെരഞ്ഞെടുക്കുക
7. ആവശ്യമായ കാര്യങ്ങള്‍ പൂരിപ്പിക്കുക
8. നിങ്ങളുടെ ഐടിആര്‍ ഇ വെരിഫൈയിംഗ് ചെയ്യുന്നതിനായി ഇവിസി അല്ലെങ്കില്‍ ഒടിപി നല്‍കാം.
9. ഐടിആര്‍ ഇ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
കൃത്യത ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധയോടെ വേണം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ അത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ക്ഷണിച്ചു വരുത്തുന്നതിന് കാരണമായേക്കാം. ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍നികുതി ദായകന്‍ ശരിയായ ഐടിആര്‍ ഫോറം ഉപയോഗിക്കുവാന്‍ ശ്രദ്ധിയ്ക്കണം. തെറ്റായ ഫോറമാണ് നികുതി ദാതാവ് ഉപയോഗിച്ചത് എങ്കില്‍ അപൂര്‍ണമായ റിട്ടേണ്‍ എന്ന് കാണിച്ച് വകുപ്പ് 139(9) പ്രകാരം ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നതാണ്. അതിനാല്‍ റെസിഡന്‍സി, വരുമാനത്തിന്റെ ഗണം, ആസ്തികളുടെ എണ്ണം തുടങ്ങിയവ അടിസ്ഥാനമാക്കി ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നവയില്‍ നിങ്ങള്‍ക്ക് യോജിച്ച ശരിയായ ഫോറം തെരഞ്ഞെടുക്കുവാന്‍ എപ്പോഴും ശ്രദ്ധിക്കുക. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നല്‍കിയിരിക്കുന്ന പാന്‍, ആധാര്‍, TAN നമ്പറുകള്‍ ശരിയാണെന്ന് നികുതി ദായകന്‍ ഉറപ്പാക്കേണ്ടതുണ്ട്. റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് വിവരങ്ങളും കൃത്യതയോടെയാണോ നല്‍കിയിരിക്കുന്നത് എന്ന് പരിശോധിക്കണം. നികുതി റിട്ടേണ്‍ അന്തിമമായി സമര്‍പ്പിക്കും മുമ്പ് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ശരിയായണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.