Sections

മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കായി കൂട്ടായ ശ്രമം ആവശ്യം; മന്ത്രി കെ രാജൻ

Friday, Sep 29, 2023
Reported By Admin
Matha Vegetables, Fruits Processing Unit

പച്ചക്കറി ഉൽപ്പാദനത്തിൽ വിജയം കാണുന്നതിനപ്പുറം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾകൂടി ലക്ഷ്യമാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വാണിയംപാറ ഇരുമ്പുപാലത്ത് ആരംഭിച്ച മാതാ വെജിറ്റബിൾ, ഫ്രൂട്ട്സ് പ്രോസസിംഗ് യൂണിറ്റിന്റെയും ഫ്ളോർ മില്ലിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ വിപണിയിലേക്ക് ഇറക്കാൻ പുതിയ ആശയങ്ങൾക്ക് രൂപം നൽകണം. ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടെയുള്ള പുതിയ സാധ്യതകളെ പരിശോധിക്കണം. ഇതിനായി വലിയ ശ്രമം ആവശ്യമാണന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെറു സംരംഭങ്ങളിലൂടെ നിർധനരായവർക്കും സ്ത്രീകൾക്കും ജീവിത വഴിയുണ്ടാക്കി കൊടുക്കുന്ന പ്രോസസിംഗ് യൂണിറ്റ് പോലെയുള്ള ആശയങ്ങളെ ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പ്രശംസിച്ചു. ലോകോത്തര ഉൽപ്പന്നമായി മാറിയ ഒല്ലൂർ കൃഷി സമൃദ്ധിയുടെ മുരിങ്ങയില ഉത്പ്പന്നങ്ങളെ ഇനിയും അതിവിപുലമാക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും പാണഞ്ചേരി സഹകരണ ബാങ്കിന്റെയും കൃഷിവകുപ്പിന്റെയും സംയുക്ത ശ്രമമായയാണ് വനിതകളുടെ ചെറു സംരംഭമായ മാതാ വെജിറ്റബിൾ ഫ്രൂട്ട്സ് പ്രോസസ്സിംഗ് യൂണിറ്റും ഫ്ളോർ മില്ലും ആരംഭിച്ചിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡിയായി മൂന്നുലക്ഷം രൂപയാണ് യൂണിറ്റിനായി അനുവദിച്ചിരിക്കുന്നത്.

മൂല്യ വർദ്ധിത ഉൽപ്പന്ന യൂണിറ്റ് പ്രസിഡന്റ് ബുഷറ ഹാരിസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വന്ദന ജി പൈ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ കൃഷി ഓഫീസർ ടി ആർ അഭിമന്യു, പഞ്ചായത്ത് അംഗങ്ങളായ ഇ ടി ജലജൻ, എം എം ഷാജി, മുൻ പഞ്ചായത്ത് അംഗങ്ങളായ പി ജെ അജി, പി വി സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.