Sections

കൊച്ചിൻ പോർട്ട് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

Friday, May 30, 2025
Reported By Admin
Cochin Port Hosts Business Meet on Port Day; Awards Presented for Excellence in Cargo & Ship Han

തുറമുഖദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചിൻ പോർട്ട് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. വില്ലിങ്ടൺ ഐലന്റിലെ കസിനോ ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊച്ചി പോർട്ടുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നിരവധി വ്യവസായ സംരംഭകർ, വ്യവസായ നേതാക്കൾ, വ്യവസായ വിദഗ്ഗർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

2024-25 വർഷത്തിൽ കാർഗോ ആൻഡ് ഷിപ് ഹാൻഡിലിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള പുരസ്കാരദാനവും ഇതോടനുബന്ധിച്ച് നടന്നു.

കൊച്ചിൻ പോർട്ട് ചെയർപേഴ്സൺ ശ്രീ ബി കാശിവിശ്വനാഥ്, IRSME അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ ചെയർമാൻ സതീഷ് ഹൊന്നക്കട്ടെ മുഖ്യപ്രഭാഷണം നടത്തി. കസ്റ്റംസ് കമ്മിഷണർ ശ്രീ ഗുർകരൺസിങ് ബെയ്ൻസ് ഐആർഎസ്, കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ വർഗീസ് കെ ജോർജ്ജ്, കൊച്ചി കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആൻഡ്രൂ അന്റോണിയോ ഫെർണാണ്ടസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു കൊച്ചി ൻ പോർട്ട് അതോറിറ്റി ട്രാഫിക് മാനേജർ ശ്രീ വിപിൻ ആർ മേനോത്ത് സ്വാഗതം ആശംസിച്ചു. കൊച്ചിൻ പോർട്ട് അതോറിറ്റി ഡെപ്യൂട്ടി കൺസർവേറ്റർ ക്യാപ്റ്റൻ ടി മുത്തുകുമാർ നന്ദി രേഖപ്പെടുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.