Sections

കോക്കാകോളയും ഗൂഗിൾ ജെമിനിയും ചേർന്ന് ദീപാവലിയിൽ അവതരിപ്പിക്കുന്നു 'ഫെസ്റ്റികോൺസ്'

Tuesday, Oct 14, 2025
Reported By Admin
Coca-Cola India & Google Gemini Launch FestiCons

കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതൽ മനോഹരമാക്കാൻ കോക്കാകോള ഇന്ത്യയും ഗൂഗിൾ ജെമിനിയും ചേർന്ന് ''ഫെസ്റ്റികോൺസ്'' എന്ന ക്യാമ്പയിൻ ഒരുക്കുന്നു. ഗൂഗിൾ ജെമിനി ആപ്പിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വ്യക്തിഗത ദീപാവലി ആശംസകൾ സൃഷ്ടിക്കാനും, പങ്കുവെക്കാനും സാധിക്കുന്നതാണ് പുതിയ ക്യാമ്പയിൻ.

കോക്കാകോളയുടെ ലിമിറ്റഡ് എഡിഷൻ ''ഉത്സവ് പാക്കുകളിൽ'' ലഭ്യമായ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താക്കൾക്ക് ജെമിനി ആപ്പിൽ തന്നെ തങ്ങളുടെ ''ഫെസ്റ്റികോൺ'' രൂപകൽപ്പന ചെയ്യാം. ഇഷ്ടാനുസൃതമായ അവതാറുകളും, ദീപാവലി ചിഹ്നങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ ഡിജിറ്റൽ ആശംസകൾ #മൈഫെസ്റ്റികോൺ, #MyFesticon എന്ന ഹാഷ്ടാഗ് സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാം.

ഇന്ത്യയുടെ ആഘോഷങ്ങളോടൊപ്പം നിൽക്കുന്ന ബ്രാൻഡാണ് കൊക്കോകോള, ഗൂഗിൾ ജെമിനിയുമായുള്ള ഈ സഹകരണം ഉപഭോക്താക്കൾക്ക് ദീപാവലി ആഘോഷങ്ങളിൽ പുതിയ അനുഭവം നൽകുന്നുവെന്ന് കോക്കാകോള ഇന്ത്യയുടെ മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ കാർത്തിക സുബ്രഹ്മണ്യൻ പറഞ്ഞു. മുൻപ് കൊക്കോകോള ഒരുക്കിയ എഐ ക്യാമ്പയിൽ ദിവാലി വാലി മാജിക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.