Sections

കാണാതായ കോടീശ്വരന് 63,000 കോടി പിഴയും 13 വര്‍ഷത്തെ തടവും !!| china sentences billionaire xiao jianhua to 13 years

Sunday, Aug 21, 2022
Reported By admin
 China

ചൈനീസ് ശതകോടീശ്വരനായ ജിയാന്‍ഹ്വയ്ക്ക് കനേഡിയന്‍ പൗരത്വം കൂടിയുണ്ട്

 

ഹോങ്കോങ്ങില്‍ നിന്ന് അഞ്ച് വര്‍ഷം മുന്‍പ് കാണാതായ കോടീശ്വരനായ ഷിയാവോ ജിയാന്‍ഹ്വയ്ക്ക് 13 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഷാങ്ഹായ് കോടതി.ചൈനയിലെ ശതകോടീശ്വരന്മാരില്‍ പ്രധാനിയും രാഷ്ട്രീയ തലത്തില്‍ ധനകാര്യവിഷയങ്ങളില്‍ വിദഗ്ധനുമായിരുന്നു ജിയാന്‍ഹ്വ.തടവ് ശിക്ഷയ്ക്ക് പുറമെ ഇയാളുടെ ഉടമസ്ഥതയിലുള്ള ടുമാറോ ഹോള്‍ഡിംഗ്‌സ് എന്ന കമ്പനിയ്ക്ക് 810 കോടി ഡോളര്‍ അതായത് ഏകദേശം 63000 കോടി രൂപ പിഴയും വിധിച്ചു.പുറമെ ജിയാന്‍ഹ്വയ്ക്ക് 9.5 ലക്ഷം ഡോളര്‍ ആണ് (7.5 കോടി രൂപ) പിഴ ചുമത്തിയിരിക്കുന്നത്.ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, കല്‍ക്കരി വിപണനം, സിമ്മന്റ് നിര്‍മ്മാണം, ധാതുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപ കമ്പനിയാണ് ടുമാറോ ഗ്രൂപ്പ്.


600 കോടി ഡോളര്‍ (47000 കോടി രൂപ) ആണ് ജിയാന്‍ഹ്വയുടെ ആസ്തി.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇത്രയും വലിയ ശിക്ഷ ചൈനീസ് ശതകോടീശ്വരന് ലഭിച്ചത്.നിയമവിരുദ്ധമായി പൊതുനിക്ഷേപങ്ങള്‍ തട്ടിയെടുക്കുക, വിശ്വസാ വഞ്ചനയിലൂടെ വസ്തുവഹകള്‍ കൈകാര്യം ചെയ്യുക, ഫണ്ട് വകമാറ്റല്‍, കൈക്കൂലി തുടങ്ങി നീണ്ടു പോകുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക.ജിയാന്‍ഹ്വയും കമ്പനിയും രാജ്യത്തിന്‍ഖെ സാമ്പത്തിക സുരക്ഷയ്ക്ക് ദോഷകരമായി പ്രവര്‍ത്തിച്ചതായി കോടതി നിരീക്ഷിച്ചു.

ചൈനീസ് ശതകോടീശ്വരനായ ജിയാന്‍ഹ്വയ്ക്ക് കനേഡിയന്‍ പൗരത്വം കൂടിയുണ്ട്.പക്ഷെ എന്നിരുന്നാലും കോടതി നടപടികളില്‍ പങ്കുചേരാനുള്ള കാനഡയുടെ ആവശ്യം ചൈന സ്വീകരിച്ചില്ല.2017 ജനുവരി 27നാണ് ഹോങ്കോങ്ങിലെ ഒരു ഹോട്ടലില്‍ നിന്ന് ജിയാന്‍ഹ്വയെ കാണാതാകുന്നത്.പിന്നീട് അടുത്ത കാലം വരെ ആരും കണ്ടതായി റിപ്പോര്‍ട്ടുമുണ്ടായിരുന്നില്ല.ആകെ കിട്ടിയ തെളിവ് പ്രശസ്തമായ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നിന്ന് ഒരു വീല്‍ചെയറില്‍ തല തുണികൊണ്ട് മറച്ച് ജിയാന്‍ഹ്വയെ തട്ടികൊണ്ടുപോകുന്ന ദൃശ്യം മാത്രമാണ്.പിന്നീട് 5 വര്‍ഷക്കാലമായി അദ്ദേഹത്തിന്റെ ഒരു വിവരവും ലഭിച്ചിട്ടില്ല.

ഈ കാലയളവിനിടയില്‍ 2020ല്‍ ചൈന ജിയാന്‍ഹ്വയുടെ ഉടമസ്ഥതയിലുള്ള 9 കമ്പനികളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു.100 കോടി രൂപയുടെ പിഴ ചുമത്തുകയും ചെയ്തു.അഴിമതി കേസുകളുമായി ബന്ധപ്പെട്ട ജിയാന്‍ഹ്വ ചൈനയിലുണ്ടെന്നും വിചാരണ നേരിടുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ 2022 ജൂലൈയില്‍ പുറത്തുവരാന്‍ തുടങ്ങിയിരുന്നു.ഇപ്പോള്‍ പുറത്തുവന്ന വിധിക്കു പിന്നാലെ ജിയാന്‍ഹ്വയ്ക്ക് എന്ത് സംഭവിച്ചു എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.