Sections

ഗോമൂത്രം ലിറ്ററിന് 4 രൂപ

Wednesday, Jul 20, 2022
Reported By MANU KILIMANOOR

 

ഛത്തീസ്ഗഡ് സര്‍ക്കാര്‍ 'ഗോധന്‍ ന്യായ് യോജന' എന്ന പേരില്‍ ഗോമൂത്രം ലിറ്ററിന് 4 രൂപയ്ക്ക് വാങ്ങാന്‍ ആണ് പദ്ധതി.പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ജൈവ കര്‍ഷകര്‍ക്കും വരുമാനം നല്‍കാനും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് 'ഗോധന്‍ ന്യായ് യോജന' രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ വഴി ഗോമൂത്രം വാങ്ങും.

പ്രാദേശിക തലത്തില്‍ നിരക്ക് നിശ്ചയിക്കുന്നത് ഗോ മാനേജ്മെന്റ് കമ്മിറ്റിയാണ്. സംസ്ഥാനത്ത് ഗോമൂത്രം വാങ്ങുന്നതിന് ലിറ്ററിന് ചുരുങ്ങിയത് 4 രൂപ നല്‍കണമെന്നാണ് നിര്‍ദേശം.ഗോദന്‍ ന്യായ് മിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അയാസ് താംബോലി എല്ലാ കളക്ടര്‍മാരോടും ഗോമൂത്രം വാങ്ങുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാനേജ്മെന്റ് കമ്മിറ്റി ഗോദന്‍ ന്യായ് യോജനയ്ക്ക് കീഴില്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമായ സര്‍ക്കുലര്‍ ഫണ്ട് പലിശ തുകയില്‍ നിന്ന് ഗോമൂത്രം വാങ്ങും.പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ വനിതാ (എസ്എച്ച്ജി) ഗ്രൂപ്പിനെ തിരഞ്ഞെടുക്കുന്നതും കളക്ടര്‍മാര്‍ ആയിരിക്കും. സംഭരിക്കുന്ന ഗോമൂത്രം കീടനിയന്ത്രണ ഉല്‍പന്നങ്ങളും പ്രകൃതിദത്ത ദ്രവ വളവും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനുമാണ് പദ്ധതി.
രണ്ട് വര്‍ഷം മുമ്പ് 2020 ജൂലൈയില്‍ ഹരേലി ഉത്സവത്തില്‍ ഛത്തീസ്ഗഡ് 'ഗോധന്‍ ന്യായ് യോജന' ആരംഭിച്ചു, ഇതിന് കീഴില്‍ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്നതിനായി കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ചാണകം സംഭരിക്കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ലക്ഷം ക്വിന്റലിലധികം മണ്ണിര കമ്പോസ്റ്റ്, സൂപ്പര്‍ കമ്പോസ്റ്റ്, സൂപ്പര്‍ പ്ലസ് കമ്പോസ്റ്റ് എന്നിവ ചാണകത്തില്‍ നിന്ന് വനിതാ സ്വയം സഹായ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് 143 കോടി രൂപ ലഭിച്ചു.കൂടാതെ, ഈ പദ്ധതി പ്രകാരം 150 കോടിയിലധികം വിലമതിക്കുന്ന ചാണകവും സംഭരിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.