Sections

ധാര്‍മ്മികത നഷ്ട്ടപ്പെടുന്ന റമ്മി പരസ്യങ്ങള്‍ 

Tuesday, Jul 19, 2022
Reported By MANU KILIMANOOR

പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാരോട് പിന്മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമോ ?

 

ഓണ്‍ലൈനില്‍ ചതിക്കുഴിയായി മാറുകയാണ് റമ്മി കളി. ലോക്ക്ഡൗണ്‍ കാലത്ത് ലാഭക്കൊതിയുമായി ചൂതാട്ടത്തിന് ഇറങ്ങിയവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. കൂലിവേലക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ കബളിപ്പിക്കപ്പെട്ടവരില്‍പെടുന്നു.ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയുടെ വിനോദത്തിനും വിജയത്തിനും ഇടയില്‍, പണമിടപാടുകള്‍ ഉള്‍പ്പെടുന്ന ഗെയിമുകള്‍ കളിക്കുന്നതിലൂടെ ആളുകള്‍ തങ്ങളുടെ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ  സമ്പാദ്യം നഷ്ടപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളില്‍ നിരവധിയാണ്.റമ്മി പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിരവധി പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എല്ലാ ദിവസവും ഈ ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കമ്പനികള്‍ സ്വാധീനമുള്ളവരെയും സാധാരണക്കാരെയും നിയമിക്കുന്നു.

ക്യമറാമന്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം താങ്ങാനാവാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്തത്. ഇത് കേരളത്തിലെ ഒറ്റപ്പെട്ട സംഭവമാണെങ്കിലും നമുക്ക് ലജ്ജ തോന്നുന്ന കാര്യം ഇത്തരം സാമൂഹ്യദ്രോഹ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നതാണ്.നിയമസഭാ സാമജികനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഗണേഷ് കുമാര്‍ നിയമ സഭയില്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന ആളുകളെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരിക്കുകയാണ്.ഷാരൂഖ് ഖാന്‍, ഇന്ത്യയിലെ വലിയ നടനാണ്, പണമില്ലാത്ത ആളല്ല. വീരാട് കൊഹ്ലി നല്ലൊരു കായിക താരമാണ്. അഞ്ചുപൈസയില്ലാത്ത പിച്ചക്കാരനല്ല. പൈസക്ക് വേണ്ടയില്ല അവര്‍ ഇത് ചെയ്യുന്നത്. പിന്നെ നമ്മുടെയെല്ലാം പ്രിയങ്കരനായ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ ഇവരെയെല്ലാം ഇതിലെല്ലാം കാണാം. ഇത്തരം രാജ്യദ്രോഹ, സാമൂഹ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് ഈ മാന്യമാര്‍ പിന്‍മാറാന്‍ സര്‍ക്കാര്‍ ഇവരോട് അഭ്യര്‍ഥിക്കുമോ ?വിജയ് യേശുദാസ്, റിമി ടോമി, ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്‍മാര്‍. ഇത്തരം ജനവിരുദ്ധ- രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് മാന്യന്‍മാര്‍ പിന്‍മാറണമെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.സാംസ്‌കാരിക വിപ്ലവം ഉണ്ടായാലേ ഇത്തരം കാര്യത്തില്‍ ഒരു മാറ്റമുണ്ടാകുകയുള്ളുവെന്നാണ്  സാംസ്‌കാരികമന്ത്രി വിഎന്‍ വാസവന്റെ മറുപടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.