Sections

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ് 

Monday, Jul 18, 2022
Reported By MANU KILIMANOOR
free Onam kit

 ഓണത്തിന് ഒരാഴ്ച മുന്‍പായിരിക്കും വിതരണം

 

റേഷന്‍ കാര്‍ഡുടമകള്‍ക്ക് വീണ്ടും സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ് റേഷന്‍ കടകള്‍ വഴി തന്നെയാകും വിതരണം.പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റ് തയ്യാറാക്കാന്‍ സെപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കി.

  • പഞ്ചസാര (ഒരു കിലോ)
  • ചെറുപയര്‍ (അരക്കിലോ)
  • തുവരപരിപ്പ് (250ഗ്രാം)
  • ഉണക്കലരി (അര കിലോ)
  • വെളിച്ചെണ്ണ (അരലിറ്റര്‍)
  • ചായപ്പൊടി (100 ഗ്രാം)
  • മുളകുപൊടി (100 ഗ്രാം)
  • മഞ്ഞള്‍പൊടി (100 ഗ്രാം)
  • ഉപ്പ് (ഒരു കിലോ)
  • ശര്‍ക്കരവരട്ടി
  • കശുവണ്ടി
  • ഏലക്ക
  • നെയ്യ്,

എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. ഈ കിറ്റിന് പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റ് സപ്ലൈകോയും വിതരണം ചെയ്യും.കിറ്റ് തയ്യാറാക്കുന്നതിന് സൗജന്യനിരക്കില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പാക്കിങ് കേന്ദ്രം, ജീവനക്കര്‍ എന്നിവ തെരഞ്ഞെടുക്കുന്നതിന് ഉടന്‍ നടപടി ആരംഭിക്കാന്‍ എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.