Sections

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ്: കേന്ദ്ര ധനകാര്യമന്ത്രി 

Sunday, Oct 16, 2022
Reported By admin
nirmala

ഈ ചാഞ്ചാട്ടം നിയന്ത്രിക്കുക എന്നതാണ് ആര്‍ബിഐ ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്

 

വാഷിംങ്ടണ്‍: രൂപയുടെ മൂല്യം ഇടിയുന്നതില്‍ പുതിയ വാദവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ലെന്നും ഡോളറിന്റെ ശക്തിപ്രാപിക്കുന്നതാണ് പ്രശ്‌നമെന്നുമാണ് മന്ത്രി പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശനത്തിനായി 24 ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ ശേഷം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമെന്നും ഇരൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

''രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുന്നതായി കാണാം. ഇതിന്റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ ഇന്ത്യന്‍ രൂപ ചെറുത്തുനിന്നിട്ടുണ്ട്. വളര്‍ന്നുവരുന്ന മറ്റു പല കറന്‍സികളെക്കാളും മികച്ച പ്രകടനമാണ് രൂപ നടത്തിയ''- മന്ത്രി പറഞ്ഞു. 

'ആര്‍ബിഐയുടെ ശ്രമങ്ങള്‍ ഇപ്പോഴത്തെ ചാഞ്ചാട്ടം ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. രൂപയുടെ മൂല്യം ശരിയാക്കാന്‍ വിപണിയില്‍ ഇടപെടുകയല്ല ആര്‍ബിഐ ചെയ്യുന്നത്. ഈ ചാഞ്ചാട്ടം നിയന്ത്രിക്കുക എന്നതാണ് ആര്‍ബിഐ ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ രൂപ അതിന്റേതായ നിലവാരം കണ്ടെത്തുമെന്ന് താന്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.