- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ടയർ നിർമാതാക്കളായ സിയറ്റ്, സിയറ്റ് ക്രിക്കറ്റ് റേറ്റിങ് (സിസിആർ) അവാർഡ്സിന്റെ 26ാം പതിപ്പ് മുംബൈയിൽ സംഘടിപ്പിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭകളെ ആദരിക്കുന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാർഡ്സിന്റെ 26ാം പതിപ്പ് ക്രിക്കറ്റ് ലോകത്തെ ഒരുമിപ്പിക്കുന്ന ആഗോള പ്ലാറ്റ്ഫോമായി മാറുകയും ചെയ്തു. ക്രിക്കറ്റ് ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾക്ക് രാഹുൽ ദ്രാവിഡിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. രോഹിത് ശർമക്കാണ് സിയറ്റ് മെൻസ് ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം. ഈ വർഷത്തെ മികച്ച ഏകദിന ബാറ്റ്സ്മാനായി വിരാട് കോഹ്ലിയെയും തിരഞ്ഞെടുത്തു.
മറ്റു പുരസ്കാര ജേതാക്കളിൽ മികച്ച ഏകദിന ബൗളർ-മുഹമ്മദ് ഷമി, മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ-യശ്വസി ജയ്സ്വാൾ, മികച്ച ടെസ്റ്റ് ബൗളർ-രവിചന്ദ്ര അശ്വിൻ, മികച്ച ടി20 ബാറ്റ്സ്മാൻ-ഫിൽ സാൾട്ട്, മികച്ച ടി20 ബൗളർ-ടിം സൗത്തി, ഡൊമസ്റ്റിക് ക്രിക്കറ്റർ ഓഫ് ദ ഇയർ-സായി കിഷോർ, വിമൺസ് ഇന്ത്യൻ ബാറ്റർ ഓഫ് ദ ഇയർ-സ്മൃതി മന്ദാന, വിമൺസ് ഇന്ത്യൻ ബൗളർ ഓഫ് ദ ഇയർ-ദീപ്തി ശർമ. വിമൺസ് ടി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾക്ക് നായകത്വം വഹിച്ചതിന് ഹർമൻപ്രീത് കൗറിനെയും, ടാറ്റാ ഐപിഎലിലെ മികച്ച ലീഡർഷിപ്പിന് ശ്രേയസ് അയ്യറെയും, വിമൺസ് ടെസ്റ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയതിന് ശിഫാലി വർമയെയും പ്രത്യേകം ആദരിച്ചു. സ്പോർട്സ് അഡ്മിനിസ്ട്രേഷനിലെ മികവിനുള്ള സിയറ്റ് പുരസ്കാരം ജയ് ഷാ നേടി.
ക്രിക്കറ്റിന്റെ മികവ് ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക പറഞ്ഞു. വർഷങ്ങളായി, സിയറ്റ് ക്രിക്കറ്റ് റേറ്റിങ്സ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരുടെ അതുല്യ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ പര്യായമായി മാറിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന കിക്കറ്റ് പ്രതിഭകളുടെ അഭിനിവേശത്തെയും അർപ്പണബോധത്തെയും മികവിന്റെ അശ്രാന്ത പരിശ്രമത്തെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.