കണ്ണിന് ചുറ്റും കറുപ്പ് ഇന്ന് പലർക്കും കാണാറുണ്ട്. ഇതിനുള്ള കാരണങ്ങളെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- രാത്രി ഡ്യൂട്ടിയുള്ളവർക്കും സ്ഥിരമായി ഉറക്കം ഒഴിയുന്നവർക്കും ഇത്തരത്തിൽ കണ്ണിന് ചുറ്റും കറുപ്പ് കാണാറുണ്ട്.
- ഉറക്കക്കുറവ് കാരണമുള്ള ക്ഷീണവും ഇതിന് പ്രധാന കാരണമാണ്. ??കണ്ണിന് താഴെയുള്ള ചർമ്മം വളരെ നേർത്തതാണ്. ഇവിടേക്കുള്ള രക്തയോട്ടം കുറയുന്നതാണ്, കറുപ്പ് നിറം ഉണ്ടാകുന്നതിന് കാരണം.
- പ്രായം കൂടുന്തോറും ചിലരിൽ കണ്ണിന് ചുറ്റും കറുപ്പ് കാണപ്പെടാറുണ്ട്. ചർമ്മം ചുളിയുന്നതാണ് ഇതിന് കാരണം.
- കണ്ണിന് ചുറ്റും കറുപ്പ് വരുന്നത് പാരമ്പര്യമായും ഉണ്ടാകാം.
- വിളർച്ചയുടെ ലക്ഷണമായും കണ്ണിന് ചുറ്റുമുള്ള കറുപ്പ് കാണപ്പെടാം.
- നമ്മുടെ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നതുകൊണ്ടാണ് സാധാരണഗതിയിൽ വിളർച്ച വരുന്നത്.
- ശരീരകലകളിലേക്ക് ആവശ്യത്തിന് ഓക്സിജനേറ്റഡ് രക്തം എത്താത്ത സ്ഥിതിവിശേഷം മൂലം, തീരം കനംകുറഞ്ഞ കണ്ണിന് താഴെയുള്ള ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകും.
- അലർജി മൂലവും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം.
- അലർജി മൂലമുള്ള ചൊറിച്ചിൽ കാരണം കറുത്ത പാട് ഉണ്ടാകും. ഇത് കണ്ണിന് താഴെയുള ചർമ്മത്തിലും ഉണ്ടാകും.
- പോഷകാഹാരക്കുറവും കണ്ണിന് താഴെയുള്ള കറുപ്പ് നിറത്തിന് കാരണമാകും.
- ഈ പ്രശ്നം പരിഹരിക്കാം വിറ്റാമിൻ എ, സി, കെ, ഇ എന്നിവയും മറ്റു പോഷകങ്ങളും ഉൾപ്പെട്ട ഭക്ഷണം ശീലമാക്കുക.
- പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങൾ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറത്തിന് കാരണമാകും. പുകവലി, മദ്യപാനം എന്നിവ കാരണം ശരീരത്തിന് വലിയ നിർജ്ജലീകരണം സംഭവിക്കും. കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതിൽ നിർജ്ജലീകരണത്തിന് വലിയ പങ്കാണുള്ളത്.
- സ്ത്രീകളിൽ കണ്ണിന് ചുറ്റും കറുപ്പ് കാണപ്പെടുന്നതിൽ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് ഹോർമോൺ വ്യതിയാനം. ആർത്തവം, ഗർഭകാലം എന്നീ സമയങ്ങളിൽ സ്ത്രീകളിൽ ഈ പ്രശ്നം കണ്ടുവരുന്നത് ഹോർമോൺ വ്യതിയാനം മൂലമാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

മുഖക്കുരുവിനെ തുരത്താം വീട്ടുവൈദ്യത്തിലൂടെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.