- Trending Now:
ഉറക്കം എന്നത് ദൈവം നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ശരീരത്തിന്റെ പൂർണവിശ്രമമാണ് ഉറക്കം. ശരിയായ ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നു. ശരിയായ ഉറക്കത്തിന് വിഘാതം സംഭവിച്ചാൽ അത് പലവിധത്തിലും നമ്മെ ബാധിക്കുന്നു. അതിനൊരു തടസമാണ് കൂർക്കംവലി. കൂർക്കംവലി പലരിലും വ്യത്യസ്ത വിധത്തിലാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്.
കൂർക്കംവലി ഒരു നിദ്രാവൈകല്യമാണ്. കൂർക്കംവലിക്കുന്നവരെ കൂടാതെ തൊട്ടടുത്ത് കിടക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണിത്. കൂർക്കംവലിക്കു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. നിങ്ങളുടെ മൂക്ക് അടഞ്ഞിരിക്കുന്നതു കൊണ്ടോ, അല്ലെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു കൊണ്ടോ, അമിതവണ്ണം കൊണ്ടോ, അലർജി, ജലദോഷം എന്നിവ മൂലമോ സൈനസൈറ്റിസ് കാരണമോ, തെറ്റായ സ്ലീപ്പിങ് പൊസിഷൻ കൊണ്ടോ ഒക്കെ കൂർക്കം വലിക്കാം. അനേകം കാരണങ്ങൾ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂർക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നിൽക്കുമ്പോൾ, കൂടുതൽ ശക്തിയുടെ ശ്വാസംകോശം ഉളളിലേക്ക് വായുവലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളിൽ നെഗറ്റീവ് പ്രഷർ വർദ്ധിക്കുകയും ചെയ്യും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
പുകവലി നിർത്താൻ സഹായകരമാകുന്ന നുറുങ്ങുകൾ വിദ്യകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.