Sections

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റാം | Change electric pump to solar

Tuesday, Jul 05, 2022
Reported By Admin

5 വര്‍ഷം വരെ വാറണ്ടിയും ലഭിക്കും

 

പിഎം കുസും പദ്ധതിയിലൂടെ വൈദ്യത കണക്ഷന്‍ ഉള്ള കൃഷിയിടങ്ങളിലെ വൈദ്യതിയില്‍ പ്രവര്‍ത്തിക്കുന്ന 1എച്ച്പി മുതല്‍ 7.5എച്ച്പി വരെയുള്ള പമ്പുകള്‍ സൗരോര്‍ജ്ജ പമ്പുകളായി മാറ്റി സ്ഥാപിക്കാം. പിഎം കുസും എന്നത് ഒരു കേന്ദ്ര -സംസ്ഥാന സബ്‌സിഡി പദ്ധതിയാണ്. ഇതില്‍ കര്‍ഷകര്‍ക്ക് 60% വരെ സബ്‌സിഡി ലഭിക്കും. പദ്ധതി പ്രകാരം സ്ഥാപിക്കപ്പെടുന്ന പ്ലാന്റുകള്‍ 25 വര്‍ഷം വരെ 80% ക്ഷമതയോടു കൂടി പ്രവര്‍ത്തിക്കും. കൂടാതെ 5 വര്‍ഷം വരെ വാറണ്ടിയും ലഭിക്കും.

നിലവില്‍ ഡീസല്‍/പെട്രോള്‍ എന്നിവ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന പമ്പകള്‍ക്കു പകരമായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സബ്സിഡി നിരക്കില്‍ സ്ഥാപിക്കാം. ഫോണ്‍: 04862-233252, 9188119406.
 

(Summary: Convert electric pump to solar)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.