- Trending Now:
കോഴിക്കോട്: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കാലിക്കറ്റ് എഫ്.സി. ക്ലബ്ബിന്റെ ഔദ്യോഗിക ഫാൻസ് ഗ്രൂപ്പായ ബീക്കൺസ് ബ്രിഗേഡും ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കാലിക്കറ്റ് എഫ്.സി. താരം ഗനി അഹമ്മദ് നിർവ്വഹിച്ചു.
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച് ഞായറാഴ്ച സംഘടിപ്പിച്ച ക്യാമ്പ് വൈകീട്ട് 3 മണിവരെ നീണ്ടുനിന്നു. ഫുട്ബോൾ ആരാധകർ, ക്ലബ്ബ് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ അൻപതിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ നിന്ന് 42 യൂണിറ്റ് രക്തം ശേഖരിച്ചു. കാലിക്കറ്റ് എഫ്.സി, ബീക്കൺസ് ബ്രിഗേഡ്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കുകയും ക്യാമ്പിൽ പങ്കെടുത്തവരെ പ്രശംസിക്കുകയും ചെയ്തു.
'കളിക്കളത്തിന് പുറത്തും സമൂഹത്തിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്യുക എന്നത് ക്ലബ്ബിന്റെയും ആരാധകരുടെയും കടമയാണ്. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനും കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചു' എന്ന് ബീക്കൺസ് ബ്രിഗേഡ് പ്രസിഡന്റ് ജിഷ്ണു പി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.