Sections

ബിഎസ്എൻഎൽ ടിസിഎസുമായി സഹകരിച്ച് ഭാരത് ടെലികോം സ്റ്റാക്ക് അവതരിപ്പിച്ചു

Sunday, Oct 05, 2025
Reported By Admin
BSNL Launches Bharat Telecom Stack with TCS & C-DOT

കൊച്ചി: ഭാരത് സഞ്ചാർ നിഗം ??ലിമിറ്റഡ് (ബിഎസ്എൻഎൽ), ടാറ്റ കൺസൾട്ടൻസി സർവീസസുമായും സി ഡോട്ടുമായും തേജസ് നെറ്റ് വർക്ക്സുമായും സഹകരിച്ച് ഭാരത് ടെലികോം സ്റ്റാക് അവതരിപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ഇതിലൂടെ 26,700-ൽ ഏറെ ഗ്രാമങ്ങളിലാണ് 4 ജി ശൃംഖല ലഭ്യമാക്കുന്നത്. 4ജിയും അതിനു മുകളിലും ഉളള സംവിധാനങ്ങൾ ലഭ്യമാക്കാനുള്ള സ്വാശ്രയ, തദ്ദേശീയ ടെലകോം സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറിയിരിക്കുകയാണ്.

ഡാറ്റ സെൻററുകൾ സ്ഥാപിക്കുകയും സി ഡോട്ടിൻറെ ഇപിസി കോർ ആപ്ലിക്കേഷൻ, തേജസിൻറെ ബേസ് സ്റ്റേഷനുകൾ, ഒരു ലക്ഷത്തിലേറെ സൈറ്റുകളിലെ റോഡിയോ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ കമ്മീഷൻ ചെയ്യുകയും വഴിയാണ് ടിസിഎസ് ഇതു നടപ്പാക്കിയത്. ബിഎസ്എൻഎല്ലിൻറെ നിലവിലുള്ള 2ജി, 3ജി ശൃംഖല പൂർണമായി സംയോജിപ്പിച്ച് രണ്ടു വർഷം കൊണ്ടാണ് ഇതു പൂർത്തിയാക്കിയത്.

രാജ്യത്തിന് അഭിമാനകരമായ ഒരു നേട്ടമാണ് തങ്ങൾ ആഘോഷിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബിഎസ്എൻഎൽ സിഎംഡി എ റോബർട്ട് ജെ രവി പറഞ്ഞു. ടിസിഎസ്, തേജസ് നെറ്റ് വർക്ക്, സി ഡോട്ട് എന്നിവയുടെ സഹകരണത്തിൻറെ ശക്തിയിലാണ് തങ്ങൾ തദ്ദേശീയമായ 4ജി ശൃംഖല പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടേതായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും രാജ്യത്തിൻറെ ഡിജിറ്റൽ പ്രതീക്ഷകൾക്ക് തുടർച്ചയായി പിന്തുണ നൽകാനുമുള്ള ടിസിഎസിൻറെ പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടിസിഎസ് ടെലികോം സ്ട്രാറ്റജിക് ഇനീഷിയേറ്റീവ്സ് അഡ്വൈസറും തേജസ് നെറ്റ് വർക്ക്സ് ചെയർമാനുമായ എൻ ഗണപതി സുബ്രമണിയൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.