Sections

ബ്രൗൺറൈസ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

Thursday, Oct 02, 2025
Reported By Admin
Brown Rice Benefits for Health and Digestion

മലയാളികളുടെ ശീലങ്ങളിൽ പ്രധാനപ്പെട്ടതാണ് ചോറ് കഴിക്കുക എന്നത്. ചോറ് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. വിശപ്പ് പൂർണമായും പോവണമെങ്കിൽ ചോറ് കഴിക്കണം എന്ന് പറയുന്നവരാണ മലയാളികൾ. അത്രയേറെ ജീവിതത്തിന്റെ ഭാഗമാണ് ചോറ്. അതുകൊണ്ട് തന്നെ ചോറ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ശക്തി മറ്റൊരു ഭക്ഷണത്തിനും ലഭിക്കുകയില്ല എന്നതാണ് സത്യം.ബ്രൗൺറൈസ് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളുണ്ട്. ഭക്ഷണശേഷമുണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്നങ്ങളെ വരെ ഇല്ലാതാക്കുന്നതിന് ബ്രൗൺ റൈസ് സഹായിക്കുന്നു. അരി ഏതായാലും നമ്മൾ കഴിക്കുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ കൃത്യമായ രീതി അവലംബിക്കാത്തതാണ് പല വിധത്തിൽ നിങ്ങളെലപ്രതിസന്ധിയിൽ ആക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ബ്രൗൺറൈസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

  • ശാരീരികോർജ്ജവും കായികോർജ്ജവും വർദ്ധിപ്പിക്കുന്നതിന് ബ്രൗൺ റൈസ് സഹായിക്കുന്നു. മാത്രമല്ല ഏത് രോഗത്തേയും പ്രതിരോധിക്കാനുള്ള കഴിവും ഇതിനുണ്ട്.
  • ഇതിൽ ആവശ്യത്തിന് മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അടിഞ്ഞുകൂടി തടി വയ്ക്കുന്ന സാഹചര്യം ഇല്ലാതാക്കും.
  • രാത്രി ബ്രൗൺ റൈസ് കുതിർത്തുവച്ച് രാവിലെ എടുക്കുകയാണെങ്കിൽ നല്ല മയമുള്ളതായി കിട്ടും. ഇത് ദഹനം പെട്ടെന്ന് നടക്കാൻ സഹായിക്കും.
  • ബ്രൗൺ റൈസ് കൊണ്ടുണ്ടാക്കുന്ന ചോറും വിഭവങ്ങളും കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറയും. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ഊർജ്ജവും നൽകും.
  • ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇത് മെറ്റബോളിസം വേഗത്തിലാക്കുന്നു.
  • കുതിർത്തു വച്ച ബ്രൗൺ റൈസിലുള്ള വെള്ളം നന്നായി കളഞ്ഞ് വേണം പാകം ചെയ്യാൻ. അല്ലെങ്കിൽ ഇതിലെ ഉമി നിങ്ങളിൽ തടി വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
  • സെലനിയം എന്ന മിനറൽസ് ശരീരത്തിന് ആവശ്യമാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. സെലനിയം ബ്രൗൺ റൈസിൽ ആവശ്യത്തിനുണ്ട്.
  • ബ്രൗൺ റൈസ് കഴിക്കുന്നതുവഴി ബ്ലഡ് ഷുഗർ അളവും നിയന്ത്രിക്കാൻ കഴിയും. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ഇത് കഴിക്കാവുന്നതാണ്. ഇത് ഇൻസുലിന്റെ അളവ് നിയന്ത്രിക്കുന്നു.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.