മനുഷ്യന്റെ മസ്തിഷ്കം (Brain) ഒരു അത്ഭുതകരമായ യന്ത്രമാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അതിന്റെ ശേഷി ദിനംപ്രതി വർദ്ധിപ്പിക്കാം. പഠനത്തിൽ, ജോലിയിൽ, തീരുമാനങ്ങളിൽ എല്ലാം മികച്ച ഫലം ലഭിക്കാൻ Brain Power മെച്ചപ്പെടുത്തൽ അനിവാര്യമാണ്. ബ്രയിൻ പവർ വർദ്ധിപ്പിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നതിനെക്കുറിച്ച് നോക്കാം.
- ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം, നട്ട്സ്, പഴം, പച്ചക്കറി എന്നിവ കഴിക്കുക.
- വ്യായാമം ചെയ്തു ശരീരം വിയർക്കുന്നതു പോലെ തലച്ചോറു വിയർക്കുന്ന തരത്തിലുള്ള ബൗദ്ധികമായ അധ്വാനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിന് ക്രോസ്വേഡ്, പസ്സിൽ, സുഡോകു, ചെസ് തുടങ്ങിയ കളികൾ കളിക്കുക. ദിവസവും പുതിയ എന്തെങ്കിലും കാര്യം പഠിക്കാൻ ശ്രമിക്കുക.
- നല്ല ഓർമശക്തിക്ക് സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങി ശീലിക്കുക. ഉറക്കം തടസ്സപ്പെടുന്നവർക്ക് പഴയ കാര്യങ്ങൾ ഓർമിച്ചെടുക്കുന്നതിന് പിന്നീട് തടസ്സം അനുഭവപ്പെട്ടേക്കാം.
- ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ തീയതികൾ ഇടയ്ക്കിടെ വെറുതെ ഓർമിച്ചെടുക്കാൻ ശ്രമിക്കുക. പ്രിയപ്പെട്ടവരുടെ പിറന്നാൾ ദിനം, നിങ്ങളുടെ വിവാഹദിനം തുടങ്ങിയവ ഇടയ്ക്കിടെ ഓർമിക്കാം. ഇത് നിങ്ങളുടെ തലച്ചോറിനുള്ള ഒരു ലഘുവ്യായാമം ആയിരിക്കും.
- സന്തോഷകരമായ ചിന്തകൾ ബ്രയ്നിലുള്ള സെല്ലുകൾക്ക് ഊർജ്ജം നൽകും.
- ഒരേ സമയം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബ്രെയിൻ എഫിഷൻസി വർദ്ധിപ്പിക്കും.
- ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ പരിസരത്തുള്ള മണങ്ങൾ ശ്രദ്ധിക്കുക. ജനലിനോടു ചേർന്നു വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ മണമാകാം. അടുക്കളയിൽ നിന്നു വരുന്ന കാപ്പിയുടെ മണമാകാം. മണം പിടിക്കുന്നത് നിങ്ങളുടെ ഓർമശക്തി വർധിപ്പിക്കുമത്രേ.
- ശരിയായ അളവിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ശുദ്ധമായ ഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവയുള്ള സമീകൃത പ്രഭാതഭക്ഷണം മെച്ചപ്പെട്ട മെമ്മറി, സർഗ്ഗാത്മകത, ഫോക്കസ്, മൊത്തത്തിലുള്ള പ്രകടനം എന്നിവ കാഴ്ചവെക്കുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ആന്റിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഐഎംഎ രംഗത്ത്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.