Sections

വൈദ്യുത വാഹനങ്ങൾ  പ്രോൽസാഹിപ്പിക്കാനായി ബിപിസിഎൽ കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചു

Friday, Mar 24, 2023
Reported By Admin
BPCL

കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളുമായി 3 കോറിഡോറുകളാണ് കമ്പനി തുറക്കുന്നത്


കൊച്ചി, മാർച്ച് 24, 2023: കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ 15 ഹൈവേകളിലായുള്ള 110 ഇന്ധന സ്റ്റേഷനുകളിൽ 19 വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതായി മഹാരത്ന, ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) പ്രഖ്യാപിച്ചു.

കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളുമായി 3 കോറിഡോറുകളാണ് കമ്പനി തുറക്കുന്നത്. കർണാടകത്തിൽ 33 ഇന്ധന സ്റ്റേഷനുകളുമായി 6 കോറിഡോറുകളും തമിഴ്നാട്ടിൽ 58 ഇന്ധന സ്റ്റേഷനുകളുമായി 10 കോറിഡോറുകളും തുറക്കുന്നു.

കേരളാ മേധാവി (റീട്ടെയൽ) ഡി കന്നബിരൺ, റീട്ടെയിൽ സൗത്ത് മേധാവി പുഷ്പ് കുമാർ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻ ചാർജ്) പി. എസ്. രവി, ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ ഇനീഷിയേറ്റീവ് & ബ്രാൻഡ്) സുബൻകർ സെൻ, സൗരഭ് ജെയിൻ, ചീഫ് മാനേജർ (പിആർ & ബ്രാൻഡ്)

125 കിലോമീറ്റർ വരെ റേഞ്ചു കിട്ടുന്ന രീതിയിൽ വൈദ്യുത വാഹനം ചാർജു ചെയ്യാൻ വെറും 30 മിനിറ്റാണ് തങ്ങളുടെ ഇന്ധന സ്റ്റേഷനുകളിൽ എടുക്കുക എന്നും അതിനാൽ തങ്ങൾ രണ്ടു ചാർജിങ് സ്റ്റേഷനുകൾക്കിടയിൽ 100 കിലോമീറ്റർ ദൂരമാണു നൽകിയിട്ടുള്ളതെന്നും സൗത്ത് റീട്ടെയിൽ മേധാവി പുഷ്പ് കുമാർ നായർ പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ തിരുപ്പതിയും കർണാടകത്തിലെ ബന്ധിപൂർ നാഷണൽ പാർക്കും രംഗനാഥസ്വാമി ക്ഷേത്രവും ജമ്പുകേശ്വർ ക്ഷേത്രവും പോലുള്ള തീർത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇതു ബന്ധിപ്പിക്കും. കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാർപാടം ബസലിക്ക, കൊരട്ടി സെൻറ് ആൻറണീസ് ചർച്ച്, മർക്കസ് നോളേജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ സൂര്യോദയം കാണാനും മധുരയിലെ മീനാക്ഷി ക്ഷേത്രം ദർശിക്കാനും അടക്കം നിരവധി സൗകര്യങ്ങളും ലഭിക്കും.

ബിപിസിഎൽ ഇതുവരെ 21 ഹൈവേകൾ വൈദ്യുത കോറിഡോറുകളാക്കി മാറ്റിക്കഴിഞ്ഞു. 2023 മാർച്ച് 31-ഓടെ 200 ഹൈവേകൾ അതിവേഗ വൈദ്യുത വാഹന ചാർജിങ് സൗകര്യമുള്ളവയാക്കി മാറ്റും. അതുവഴി രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

എറണാകുളത്തു നടത്തിയ ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻ ചാർജ്) പി. എസ്. രവി ഈ അതിവേഗ വൈദ്യുത ചാർജിങ് കോറിഡോറുകളുടെ ഉദ്ഘാടനം നിർവഹിച്ചു. റീട്ടെയിൽ സൗത്ത് മേധാവി പുഷ്പ് കുമാർ നായർ, കേരളാ മേധാവി (റീട്ടെയൽ) ഡി കന്നബിരൺ, ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ ഇനീഷിയേറ്റീവ് & ബ്രാൻഡ്) സുബൻകർ സെൻ തുടങ്ങിയവർ സംബന്ധിച്ചു.

ഫാസ്റ്റ് ചാർജറുകൾ ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് ഈ വേളയിൽ സംസാരിക്കവെ ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻചാർജ് (റീട്ടെയിൽ) പി. എസ്. രവി പറഞ്ഞു. മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഇവ പ്രവർത്തിപ്പിക്കാമെങ്കിൽ തന്നെയും ഇവിടെ ആവശ്യമാണെങ്കിൽ പിന്തുണ നൽകാൻ ജീവനക്കാരുണ്ടാകും. വൈദ്യുത വാഹന ചാർജർ ലൊക്കേറ്റർ, ചാർജർ പ്രവർത്തനങ്ങൾ, ഇടപാടു പ്രക്രിയ തുടങ്ങിയവയെല്ലാം ഹലോബിപിസിഎൽ ആപ്പു വഴി ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഇതിലൂടെ ബുദ്ധിമുട്ടില്ലാത്തതും സുതാര്യമായതുമായ ഉപഭോക്തൃ അനുഭവങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മക്ഡൊണാൾഡ്സ്, എ2ബി, ക്യൂബ് സ്റ്റോപ്പ്, കഫേ കോഫി ഡേ, മറ്റ് പ്രാദേശിക ഔട്ട്ലെറ്റുകൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായുള്ള സഖ്യത്തിലൂടെ ബിപിസിഎല്ലിൻറെ നിരവധി ഹൈവേ ഇന്ധന സ്റ്റേഷനുകളും ശുചിത്വ ഭക്ഷണം ലഭ്യമാക്കുന്നു. ഭാരത് പെട്രോളിയം അതിൻറെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തിനായി ഹൈവേകളിലെ പ്രധാന ഇന്ധന സ്റ്റേഷനുകളിൽ ഇൻ & ഔട്ട് കൺവീനിയൻസ് സ്റ്റോറുകളുടെ ശൃംഖലയും പുറത്തിറക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.