Sections

തുടക്കത്തിനും തകർച്ചക്കും സാക്ഷിയായി 'ബ്ലൂ ലില്ലി'; റിലീസിനു ഒരുങ്ങുന്നു

Sunday, May 03, 2026
Reported By Admin
Blue Lily Short Film Set for June Release

മനസ്സിനെ തൊടുന്ന മനോഹരമായ പ്രണയനിമിഷങ്ങളും ദാമ്പത്യബന്ധങ്ങളിലെ അപ്രതീക്ഷിത ഗതിമാറ്റങ്ങളും ദൃശ്യാവിഷ്കരിക്കുന്ന 'ബ്ലൂ ലില്ലി' എന്ന ഹ്രസ്വചിത്രം വലിയ കാത്തിരിപ്പുകൾക്കൊടുവിൽ പ്രേക്ഷകരിലേക്ക് എത്തുന്നു. പ്രണയത്തിന്റെ മാധുര്യത്തിൽ തുടങ്ങി, ദാമ്പത്യജീവിതത്തിലെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളിലേക്കും മാനസിക സംഘർഷങ്ങളിലേക്കും വിരൽചൂണ്ടുന്ന ഈ സൈക്കോളജിക്കൽ ഡ്രാമ ജൂൺ മാസത്തിൽ റിലീസ് ചെയ്യും. കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾ ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

മിനി നായർ നിർമ്മിച്ച് ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ചാർവി റാം മോഹൻ ആണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ശ്രുതി രജനീകാന്ത്, അനിരുദ്ധ് ബാലു എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കടൽത്തീരത്തെ മനോഹരമായ കാഴ്ചകളിൽ തുടങ്ങുന്ന അർജുന്റെയും ലക്ഷ്മിയുടെയും ജീവിതം എങ്ങനെ അപ്രതീക്ഷിതമായി മാറിമറിയുന്നു എന്നാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രുതി രജനീകാന്തും അനിരുദ്ധ് ബാലുവും അസാമാന്യമായ അഭിനയ മികവാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രണയത്തിന്റെ തുടക്കത്തിലുള്ള ആവേശവും പിന്നീട് അത് നിയന്ത്രണങ്ങളിലേക്കും ഭയത്തിലേക്കും വഴിമാറുന്നതും ഇരുവരും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. വാക്കുകളേക്കാൾ അവരുടെ കണ്ണുകളും ഭാവങ്ങളും കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. സത്യസന്ധമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു അനുഭവമായി ഇതിനെ മാറ്റാൻ അവർക്ക് സാധിച്ചു.

റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനും നടിക്കുമുള്ള പുരസ്കാരങ്ങൾ ബ്ലൂ ലില്ലി സ്വന്തമാക്കിയിട്ടുണ്ട്. അഭിനാവ് സി പ്രീജ് ജൂനിയർ, ഗൗതം രവീന്ദ്രൻ എന്നിവർ ചേർന്നൊരുക്കിയ മനോഹരമായ ദൃശ്യങ്ങളും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്. അതുൽ റോയുടെ സംഗീതവും ഈ ഇത്രത്തെ കൂടുതൽ മനോഹരമാക്കുന്നു കേവലം ഒരു പ്രണയകഥ എന്നതിലുപരി സമൂഹത്തിന് ഒരു മുന്നറിയിപ്പ് കൂടി നൽകുന്ന ഈ ചിത്രം അടുത്ത മാസം മുതൽ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. പ്രണയവും ആകാംക്ഷയും നിറഞ്ഞ ഈ ദൃശ്യവിരുന്നിനായി ജൂൺ വരെ കാത്തിരിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.