Sections

ജർമ്മൻ ക്ലാസിക് ചിത്രം 'ഡെർ സോമർ ഡെസ് ഫാൽക്കൺ' ഇന്ന് വൈകുന്നേരം ഗൊയ്‌ഥെ സെൻട്രമിൽ

Wednesday, Jul 22, 2026
Reported By Admin
German Classic Film Der Sommer des Falken to Screen Today

തിരുവനന്തപുരം: സിനിമാസ്വാദകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ജർമ്മൻ ക്ലാസിക് ചിത്രമായ 'ഡെർ സോമർ ഡെസ് ഫാൽക്കൺ' ഇന്ന് (ജൂലൈ 22) വൈകുന്നേരം 6.30 ന് ജവഹർ നഗറിലുള്ള ജർമ്മൻ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെൻട്രമിൽ പ്രദർശിപ്പിക്കും.

ബാനർ ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നിഗൂഢതയും സാഹസികതയും മനോഹരമായ പർവത പശ്ചാത്തലവും ഒരുമിക്കുന്ന ചിത്രം ആരെൻഡ് ആഗ്തെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിഗൂഢമായ ഒരു രക്ഷാകവചം കണ്ടെത്താനുള്ള ആവേശകരമായ യാത്രയാണ് ചിത്രത്തിൻറെ പ്രമേയം.

പർവത പ്രദേശത്ത് വസിക്കുന്ന മേരി എന്ന പെൺകുട്ടിയും നഗരത്തിൽ നിന്നെത്തിയ യുവാവും ചേർന്ന് ഒരു ഫാൽക്കൺ പക്ഷിയെയും അതിൻറെ കൂടിനെയും വിചിത്ര സ്വഭാവമുള്ള ഒരു പ്രാവു വളർത്തുകാരനിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം കാട്ടിത്തരുന്നത്.

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കയ്യടി നേടിയ ഈ ചിത്രം അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും കഥപറച്ചിലിൻറെ വ്യത്യസ്തമായ അനുഭവവും പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.