Sections

ക്രിപ്‌റ്റോ വിപണിയില്‍ മടങ്ങിവരവ്; ബിറ്റ് കോയിന്‍ നേട്ടത്തിലേക്ക്‌| bitcoin's price rises

Tuesday, Aug 16, 2022
Reported By admin
bitcoin

മെയ്,ജൂണ്‍ കാലയളവില്‍ വിപണി ഇടിഞ്ഞ് പിന്നാക്കം പോയിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിറ്റ്‌കോയിന്‍ കുതിപ്പിലേക്ക് നീങ്ങുന്നത്

 

മാസങ്ങള്‍ നീണ്ട തളര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോ വിപണിയില്‍ തിളക്കം സമ്മാനിച്ച് ബിറ്റ്‌കോയിന്‍ കുതിപ്പിലേക്ക്.രണ്ട് മാസത്തിനുള്ളില്‍ ആദ്യമായി ബിറ്റ് കോയിന്‍ 25000 ഡോളരിന് മുകളിലേക്കെത്തിയതായി റിപ്പോര്‍ട്ട്.അമേരിക്കയിലെ പണപ്പെരുപ്പത്തെ തുടര്‍ന്ന് നിക്ഷേപകര്‍ക്കിടയിലുണ്ടായ ആശങ്കകളെ തുടര്‍ന്ന് വലിയ തിരിച്ചടി നേരിട്ട ബിറ്റ്‌കോയിന്‍ മെയ്,ജൂണ്‍ കാലയളവില്‍ വിപണി ഇടിഞ്ഞ് പിന്നാക്കം പോയിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിറ്റ്‌കോയിന്‍ കുതിപ്പിലേക്ക് നീങ്ങുന്നത്.


ജൂലൈ മാസം 17 ശതമാനം നേട്ടത്തോടെ നഷ്ടം കുറയ്ക്കാന്‍ ബിറ്റ്കോയിന് സാധിച്ചിരുന്നു. സ്പെക്ടേടര്‍ ഇന്‍ഡക്സ് അനുസരിച്ച് ഞായറാഴ്ചയാണ് ഇത്രയും ഉയര്‍ന്ന നിരക്കിലെത്തുന്നത്.കേന്ദ്രീകൃത എക്സ്ചേഞ്ചുകളിലെ ക്രിപ്റ്റോ ഡെറിവേറ്റീവുകളുടെ വ്യാപാരം ജൂലൈയില്‍ 13 ശതമാനം കുതിച്ചുയര്‍ന്ന് 3.12 ട്രില്യണ്‍ ഡോളറായി. സമീപകാലത്തെ തകര്‍ച്ചയില്‍ നിന്ന് വിപണി തിരിച്ചുകയറുകയാണെന്ന് വ്യക്തമാകുന്നു.ഡെറിവേറ്റീവ് വിപണി മൊത്തം ക്രിപ്റ്റോ വോള്യങ്ങളുടെ 69 ശതമാനമാണ്. ജൂണില്‍ ഇത് 66 ശതമാനമായിരുന്നു. ജൂലൈയില്‍ മൊത്തത്തിലുള്ള ക്രിപ്റ്റോ വോളിയങ്ങള്‍ 4.5 ട്രില്യണ്‍ ഡോളറാണ്.

കഴിഞ്ഞ ആറ് മാസമായി കുത്തനെ വിപണി ഇടിഞ്ഞതിനെ തുടര്‍ന്ന് പല ക്രിപ്റ്റോ സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു. ബിറ്റ്കോയിന്‍,എഥേറിയം തുടങ്ങിയവയുടെ വിലയില്‍ അമ്പത് ശതമാനത്തില്‍ അധികം ഇടിഞ്ഞിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് തിരിച്ചടിയായതെന്ന് വിദഗ്ധര്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.