- Trending Now:
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര - സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആർ.- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്) യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച [ മാർച്ച് 26] ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോൺക്ലേവ് നടക്കും. രാവിലെ 10 മണി മുതൽ പാപ്പനംകോട് സി.എസ്.ഐ.ആർ - നിസ്റ്റ് ആസ്ഥാനത്തെ ഭട്ട്നഗർ ഓഡിറ്റോറിയത്തിലാണ് കോൺക്ലേവ് നടക്കുക.ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് കോൺക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ ഡി.എസ്.ഐ.ആർ സെക്രട്ടറിയും സി എസ് ഐ ആർ ഡയറക്ടർ ജനറലുമായ ഡോ.എൻ കലൈസെൽവി അധ്യക്ഷത വഹിക്കും. ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ.എം.ശ്രീനിവാസ്, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.സഞ്ജയ് ബെഹാരി, കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർ പേഴ്സൺ ശ്രീകല എസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഡോ.ജോസഫ് ബെനാവെൻ, നാഗ്പൂർ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്യുപേഷണൽ ഹെൽത്ത് ഡയറക്ടർ ഇൻചാർജും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറോളജിയിലെ ബി.എസ്.എൽ - 4 ഫെസിലിറ്റി വിഭാഗം മേധാവിയുമായ ഡോ. പ്രഖ്യാ യാദവ് , തിരുവനന്തപുരം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ് ഫൈസൽ ഖാൻ, സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ ജെ. ചന്ദ്ര ബാബു എന്നിവർ കോൺക്ലേവിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഗെയിം ഡെവലപർ കോൺഫറൻസിൽ ആദ്യമായി ഇന്ത്യൻ പവിലിയൻ... Read More
ബയോമെഡിക്കൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും ചർച്ച ചെയ്യുമെന്ന് കോൺക്ലേവിന് നേതൃത്വം നൽകുന്ന സിഎസ്ഐആർ- നിസ്റ്റ് ഡയറക്ടർ ഡോ.സി.അനന്ദരാമകൃഷ്ണൻ പറഞ്ഞു. സിഎസ്ഐആർ-നിസ്റ്റ് ബയോമെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ വിവിധ മാലിന്യ സംസ്കരണ മാർഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും പരിസ്ഥിതി ക്ഷേമവും ആഗോള സുസ്ഥിരതയുമാണ് സിഎസ്ഐആർ നിസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ മെഡി. കോളജ്, ആശുപത്രി എന്നിവടങ്ങളിലെ വിദഗ്ദ്ധർ, നയരൂപകർത്താക്കൾ,എൻജിഒ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടെ 250 ൽ അധികം ഡെലിഗേറ്റ്സുകൾ കോൺക്ലേവിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.