Sections

ഒന്നാം ക്ലാസ്സുമുതലുള്ള കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം

Saturday, Aug 20, 2022
Reported By MANU KILIMANOOR
apply for scholarship

പ്രൊഫഷണല്‍ ഡിഗ്രി, പിജി കോഴ്‌സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2022-23 ലെ മൈനോരിറ്റി പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മൗലാന ( ബീഗം ഹസ്രത് മഹല്‍) മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ക്ക്   അപേക്ഷ ക്ഷണിച്ചു.ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജെയിന്‍, പാഴ്‌സി  എന്നീ സമുദായങ്ങളില്‍ പെട്ട ഒന്നാം ക്ലാസ്സു മുതല്‍ പ്രൊഫഷണല്‍ ഡിഗ്രി, പിജി കോഴ്‌സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

അവസാന തീയതികള്‍

  •  പ്രീമെട്രിക് : 2022 സെപ്റ്റംബര്‍  30
  • പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീന്‍സ് 2022 ഒക്ടോബര്‍ 31
  • മൗലാന സ്‌കോളര്‍ഷിപ്പ് 2022 സെപ്റ്റംബര്‍ 30
  • PG  ഇന്തിരാ ഗാന്ധി സ്‌കോളര്‍ഷിപ്പ് ഒറ്റ പെണ്‍കുട്ടി 2022 ഒക്ടോബര്‍ 31
  • PG  സ്‌കോളര്‍ഷിപ്പ് SC പ്രൊഫഷണല്‍ ഡിഗ്രി 2022 ഒക്ടോബര്‍ 31
  • പ്രഗതി / AICTE സ്‌കോളര്‍ഷിപ്പ്  ടെക്‌നിക്കല്‍ 2022 ഒക്ടോബര്‍ 31
  • സക്ഷം  ഭിന്ന ശേഷി സ്‌കോളര്‍ഷിപ്പ്  ടെക്‌നിക്കല്‍ 2022 ഒക്ടോബര്‍ 31

 പ്രത്യേകം ശ്രദ്ധിക്കുക :- ഇത്തവണ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബദ്ധം ആണ്

SC/ST /OEC ഒഴികെ ഉള്ളവര്‍ തങ്ങളുടെ കമ്മ്യൂണിറ്റി തെളിയിക്കാന്‍ വില്ലേജ് / താലൂക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കേണ്ടതില്ല.

നേറ്റിവിറ്റി / ഡൊമിസല്‍ എന്നിവക്ക് ബെര്‍ത്ത് / SSLC മാത്രം മതിയാകും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.