Sections

1159 കോടി രൂപ ആദായ നികുതി അടച്ച് ബിസിസിഐ

Tuesday, Aug 08, 2023
Reported By MANU KILIMANOOR

മുന്‍ വര്‍ഷത്തേക്കാള്‍ 37 ശതമാനം അധികമാണിത്


ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 2021-22 സാമ്പത്തിക വര്‍ഷം 1159 കോടി രൂപ ആദായ നികുതി അടച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 37 ശതമാനം അധികമാണിത്.കഴിഞ്ഞ അഞ്ചു വര്‍ഷം ബിസിസിഐ നികുതിയായി നല്‍കിയ തുകയുടെ കണക്കുകള്‍ ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിനു മറുപടിയായി സഭയെ അറയിച്ചത്. 2017-18ല്‍ 596.63 കോടിയാണ് ബിസിസിഐ ആദായ നികുതി ഒടുക്കിയത്. 18-19ല്‍ 815.08 കോടിയും 19-20ല്‍ 882.29 കോടിയും നികുതി ഒടുക്കി. 202021ല്‍ 884.92 കോടിയാണ് ബിസിസിഐ നല്‍കിയ നികുതി തുക.2021-22ല്‍ 7606 കോടി രൂപയാണ് ബിസിസിഐയുടെ മൊത്തം വരുമാനം. ചെലവ് 3064 കോടി രൂപ. 20-21ല്‍ ഇത് യഥാക്രമം 4735 കോടിയും 3080 കോടിയുമായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.