Sections

ബജറ്റില്‍ ഇലക്ട്രിക് വാഹന ഉടമകള്‍ക്കു സന്തോഷ വാര്‍ത്ത

Tuesday, Feb 01, 2022
Reported By Admin
electric vehicle

നഗര പ്രദേശങ്ങളില്‍ പൊതു ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി പറഞ്ഞു

 

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ബാറ്ററി കൈമാറ്റ നയം കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. വാഹന ഉടമകള്‍ക്കു ഉപയോഗിച്ച ബാറ്ററി കൈമാറി ചാര്‍ജ് ചെയ്ത ബാറ്ററികള്‍ പകരം വാങ്ങാവുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ചാര്‍ജ് തീര്‍ന്നാല്‍ വണ്ടി ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് പോലെ ചാര്‍ജിങ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യാനിടണം. ഇത് യാത്രാ സമയം നഷ്ടപ്പെടുത്തും. പുതിയ നയം അതിനൊരു പരിഹാരമാകും. 

 നഗരങ്ങളില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലപരിമിതി തടസ്സമാവുന്നതു ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് നിര്‍ദേശം. ബാറ്ററി കൈമാറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിക്കിപ്പിക്കും. അതിനുള്ള ബിസിനസ് മോഡലുകള്‍ മുന്നോട്ടുവയ്ക്കാന്‍ സ്വകാര്യ സംരംഭകരോടു നിര്‍ദേശിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

നഗര പ്രദേശങ്ങളില്‍ പൊതു ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി പറഞ്ഞു
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.