- Trending Now:
കൊച്ചി: വിദേശനാണ്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായി പ്രവാസി ഇന്ത്യക്കാർക്ക് ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പുതിയ എഫ്.സി.എൻ.ആർ (ബി) നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ.
യു.എസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗ്, യൂറോ, ഓസ്ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ തുടങ്ങിയ പ്രധാന വിദേശ കറൻസികളിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് പുതിയ എഫ്.സി.എൻ.ആർ (ബി) പദ്ധതി പ്രകാരം ഉയർന്ന പലിശ നൽകുന്നത്. ഇതോടെ യു.എസ് ഡോളർ നിക്ഷേപങ്ങൾക്ക് 6% വരെയും പൗണ്ട്, ഓസ്ട്രേലിയൻ ഡോളർ നിക്ഷേപങ്ങൾക്ക് 4.75% വരെയും കനേഡിയൻ ഡോളറിന് 5.15% വരെയും യൂറോ നിക്ഷേപങ്ങൾക്ക് 3.75% വരെയും പലിശ നേടാം.
വിദേശ നാണ്യ ശേഖരം വർദ്ധിപ്പിക്കാനും രാജ്യത്തിന്റെ മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനും ആർ.ബി.ഐയുടെ ഈ നടപടികൾ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.