- Trending Now:
കൊച്ചി: വിപണിയിലെ വിവിധ ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ നിന്നുള്ള മികച്ച നിക്ഷേപാവസരങ്ങൾ കണ്ടെത്തുന്ന യുടിഐ മ്യൂച്വൽ ഫണ്ടിൻറെ യുടിഐ വാല്യൂ ഫണ്ടിൻറെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 9,200 കോടി രൂപ പിന്നിട്ടു. 2026 മെയ് 31-ലെ കണക്കനുസരിച്ചാണിത്. ഓഹരികളുടെ യഥാർത്ഥ മൂല്യത്തേക്കാൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാകുന്ന കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുന്ന വാല്യൂ ഇൻവെസ്റ്റിംഗ് ശൈലിയാണ് 2005-ൽ ആരംഭിച്ച ഈ ഫണ്ട് പിന്തുടരുന്നത്.
നിലവിൽ ഫണ്ടിൻറെ ആകെ നിക്ഷേപത്തിൻറെ 63 ശതമാനവും വൻകിട കമ്പനികളിലാണ്. ബാക്കിയുള്ള തുകയാണ് മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപിച്ചിരിക്കുന്നത്.
ഫണ്ടിൻറെ ആകെ പോർട്ട്ഫോളിയോയുടെ 41 ശതമാനവും രാജ്യത്തെ മുൻനിര കമ്പനികളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര എന്നിവയിലാണ്.
ദീർഘകാലാടിസ്ഥാനത്തിൽ മികച്ച മൂലധന വളർച്ച ആഗ്രഹിക്കുന്നവർക്കും മിതമായ റിസ്ക് എടുക്കാൻ താല്പര്യമുള്ളതുമായ ഇക്വിറ്റി നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ശക്തമാക്കാൻ യുടിഐ വാല്യൂ ഫണ്ട് അനുയോജ്യമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.