Sections

എയു സ്‌മോൾ ഫിനാൻസ് ബാങ്ക് നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു; മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം വരെ പലിശ

Friday, Jun 12, 2026
Reported By Admin
AU Small Finance Bank Raises Deposit Interest Rates

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്ക് വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, പ്രവാസികൾക്കാർക്കുള്ള ഫോറിൻ കറൻസി നോൺ-റെസിഡൻറ് നിക്ഷേപങ്ങൾ (എഫ്സിഎൻആർ (ബി)) എന്നിവയുടെ പലിശ നിരക്കുകളാണ് ബാങ്ക് പുതുക്കിയിരിക്കുന്നത്.

പുതിയ നിരക്കുകൾ 2026 ജൂൺ 10 മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തെങ്ങുമുള്ള എയു സ്മോൾ ഫിനാൻസ് ബാങ്ക് ശാഖകളിൽ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഈ പുതിയ നിരക്കുകൾ ലഭിക്കും.

പുതുക്കിയ നിരക്കുകൾ പ്രകാരം സാധാരണ നിക്ഷേപകർക്ക് എഫ്ഡി, ആർഡി എന്നിവയ്ക്ക് 7.40 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം വരെയുമാണ് പരമാവധി പലിശ ലഭിക്കുക. നേരത്തെ ഇത് യഥാക്രമം 7.25 ശതമാനം, 7.75 ശതമാനം എന്നിങ്ങനെയായിരുന്നു. എഫ്സിഎൻആർ നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക് 5.15 ശതമാനത്തിൽ നിന്നും 7.10 ശതമാനമായി ഉയർത്തി. എഫ്സിഎൻആർ നിക്ഷേപങ്ങളുടെ പലിശ അർദ്ധവാർഷിക അടിസ്ഥാനത്തിലാണ് നൽകുന്നത്.

സുരക്ഷിതവും ഉയർന്ന ആദായം നൽകുന്നതുമായ നിക്ഷേപങ്ങൾ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും, വിദേശത്ത് നിന്ന് പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഈ നിരക്ക് വർദ്ധനവ് വലിയ ആശ്വാസമാകുമെന്ന് ബാങ്ക് വിലയിരുത്തുന്നു.

എയു 0101 ആപ്പ്, വാട്സാപ്പ് ബാങ്കിംഗ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന വീഡിയോ ബാങ്കിംഗ് എന്നീ ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും പുതിയ ഉപഭോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

ഒരു പതിറ്റാണ്ടിലേറെക്കാലത്തിനിടയിൽ യൂണിവേഴ്സൽ ബാങ്കായി മാറാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തത്വത്തിലുള്ള അനുമതി ലഭിച്ച സ്ഥാപനം കൂടിയാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക്.

21 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2,790-ലധികം ശാഖകളാണ് നിലവിൽ ബാങ്കിനുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.